മുന്നാക്ക സംവരണ പട്ടികയിൽപ്പെടാത്ത വിഭാഗങ്ങളെ പരിഗണിക്കില്ല

0 552

തിരുവനന്തപുരം: സർക്കാർ പ്രസിദ്ധീകരിച്ച സംവരണേതര വിഭാഗങ്ങളുടെ പട്ടികയിലില്ലാത്ത വിഭാഗങ്ങളിൽപ്പെട്ടവരെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കക്കാർക്കുള്ള സംവരണത്തിന് പരിഗണിക്കില്ലെന്ന് പ്രവേശനപ്പരീക്ഷാ കമ്മിഷണർ അറിയിച്ചു.

അർഹതയുള്ളവരുടെ വിഭാഗത്തിന്റെ പേര് കൃത്യമായി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. പട്ടികയിൽ നൽകിയിരിക്കുന്ന വിഭാഗത്തിന്റെ പേരും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം അങ്ങനെയുള്ള അപേക്ഷകർ സംവരണത്തിന് യോഗ്യരായിരിക്കുകയില്ല.
ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പരിശോധിക്കുന്നതിന്: www.cee.kerala.gov.in

ഹെൽപ്പ്ലൈൻ നമ്പർ: 0471-2525300.

You might also like
Comments
Loading...