ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് കാതലിക് കോണ്‍ഗ്രസ്

0 1,144

കോട്ടയം: ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെപറ്റി പഠിക്കുന്നതിനും സര്‍ക്കാര്‍ ഇതര സര്‍വീസുകളിലുള്ള അപര്യാപ്തത പരിഹരിക്കുന്നതിനുമായി നിയമിച്ച ജസ്റ്റീസ് കോശി കമ്മീഷനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നു ചങ്ങനാശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് അവശ്യപ്പെട്ടു. ഒരുവര്‍ഷത്തെ കാലാവധിയില്‍ ആറു മാസം പിന്നിട്ടിട്ടും ഓഫീസോ വേണ്ട സ്റ്റാഫുകളോ ഇല്ലാതെ, നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് കമ്മീഷന്‍. പ്രസിഡന്റ് അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, ഗ്ലോബല്‍ ഭാരവഹി കളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, പ്രഫ. ജാന്‍സണ്‍ ജോസഫ്, ഷെയ്ന്‍ ജോസഫ് സി.റ്റി. തോമസ്, ലിസി ജോസ്, ഷെര്‍ലിക്കുട്ടി ആന്റണി, ജോയ് പാറപ്പുറം, ജോര്‍ജുകുട്ടി മുക്കം, ടോമിച്ചന്‍ മേത്തശേരി, മിനി ജെയിംസ്, സെബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

You might also like
Comments
Loading...