ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ചലഞ്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നു

0 499

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്തദാനത്തിൻ്റെ ഭാഗമായി സി.എ. അംഗങ്ങൾ രക്തം ദാനം ചെയ്തു. ഇന്നലെ ഇരുപതില്പരം യുവാക്കളാണ് മഹത്തായ രക്തദാനത്തിന് സന്നദ്ധരായി യുമ്പോട്ടു വന്നത. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന രക്തദാനത്തിന് ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ അരുൺകുമാർ ആർ. പി., ചാരിറ്റി കൺവീനർ പാസ്റ്റർ സാബു റ്റി. സാം, കമ്മറ്റി മെമ്പർ ജോൺസൺ ഡബ്ലു.ഡി. എന്നിവർ നേതൃത്വം നല്കി. തിരുവനന്തപുരം വെസ്റ്റ് സെക്ഷൻ സി.എ. അംഗങ്ങൾ രക്തദാനം ചെയ്ത സി.എ. അംഗങ്ങൾക്ക് ഭക്ഷണക്രമീകരണം നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ചകളിൽ കോട്ടയം, തൃശൂർ മെഡിക്കൽ കോളേജുകളിലും എറണാകുളം, പുനലൂർ ജില്ലാ ആശുപത്രികളിലും സി.എ. അംഗങ്ങൾ രക്തദാനം ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രക്തദാനത്തിന് യുവജനങ്ങൾ മുമ്പോട്ട് വരണം എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്താണ് ഡിസ്ട്രിക്റ്റ് സി.എ. കമ്മിറ്റി ബ്ലഡ് ഡൊണേഷൻ ചലഞ്ചിന് ആഹ്വാനം ചെയ്തത്. സെക്ഷനുകളിലെ സി.എ. പ്രസിഡൻ്റുമാരും കമ്മിറ്റിക്കാരുടെയും നേതൃത്വത്തിൽ വരും ദിവസങ്ങളിലും കേരളത്തിലെ വിവിധ ഗവൺമെൻ്റ് ആശുപത്രികളിൽ രക്തദാനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

You might also like
Comments
Loading...