പിവൈപിഎ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന വെബിനാർ നാളെ

0 948

തിരുവല്ല: സമകാലിക സംസ്ഥാന സാമൂഹ്യ രാഷ്ട്രീയ ചർച്ചാ വിഷയമായ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അനുപാത ചർച്ചകളെ തുടർന്നുള്ള ക്രിസ്ത്യൻ പ്രതികരണങ്ങൾ ചർച്ചാ വിഷയമാകുന്ന വെബിനാർ പിവൈപിഎ കേരളാ സ്റ്റേറ്റിന്റെ നേതൃത്വത്തിൽ നാളെ (ജൂൺ 17 വ്യാഴം) വൈകുന്നേരം 7.30 മുതൽ 9.30 വരെ നടക്കും. “ജസ്റ്റിസ്. ജെ.ബി കോശി കമ്മീഷനും ചുവട് വെപ്പുകളും” എന്നതായിരിക്കും മുഖ്യ ചിന്താ വിഷയം.

അഡ്വ. പ്രകാശ് പി. തോമസ് (കെ.സി.സി. ജനറൽ സെക്രട്ടറി) മുഖ്യാതിഥി ആയിരിക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ രാജു ആനിക്കാട്, പി.വൈ.സി ജനറൽ പ്രസിഡന്റ് അജി കല്ലുങ്കൽ എന്നിവർ അതിഥികളായിരിക്കും. ദൈവദാസന്മാരും, വിശ്വാസ സമൂഹവും യുവജന പ്രവർത്തകരും സംബന്ധിക്കേണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
+91 95676 75635, +91 95671 83010, +91 93493 89473.

You might also like
Comments
Loading...