പെന്തക്കോസ്തൽ യൂത്ത് മൂവ്മെൻറ്(പിവൈഎം) 2021-2023 പ്രവർത്തന ആരംഭ പ്രാർത്ഥന

0 993

മാവേലിക്കര : കല്ലുമല ദൈവസഭയുടെ പുത്രികാ സംഘടനയായ പിവൈഎം 2021-2023 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭ പ്രാർത്ഥന ജൂൺ 20 ഞായറാഴ്ച്ച വൈകിട്ട് 4 മണിക്ക് ദൈവസഭ സീനിയർ കർത്തൃദാസൻ പാ.ജോയി ചാണ്ടി പ്രാർത്ഥിച്ച് ദൈവകരങ്ങളിൽ സമർപ്പിക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യസന്ദേശം നൽകും.

ഇന്ത്യക്കകത്തും പുറത്തുമായി പി.വൈ.എം പ്രവർത്തനങ്ങൾ ദൈവകൃപയാൽ അനുഗ്രഹമായി നടന്നുവരുന്നതായും, ഈ മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും പി വൈ എം എക്സിക്യൂട്ടീവ് കമ്മിറ്റി & അഡ്വൈസറി ബോർഡ് മെംബേർസ് അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...