സൗഹൃദ വേദിയുടെ സേവനം പ്രശംസനീയം:തോമസ് കെ.തോമസ് എം.എൽ.എ.

0 684

എടത്വ: കോവിഡ് പ്രതിരോധ ദുരിതാശ്വാസ പ്രവർത്തന രംഗത്തും ലോക് ഡൗൺ കാലയളവുകളിലും സൗഹൃദ വേദി സാമൂഹിക പ്രതിബദ്ധതയോടു കൂടി നടത്തിയ സേവന പദ്ധതികൾ പ്രശംസനീയമാണെന്ന് തോമസ് കെ.തോമസ് എം.എൽ.എ പ്രസ്താവിച്ചു.സൗഹൃദ വേദിയുടെ അത്താഴ അടുക്കള സന്ദർശിച്ച് സംഘാടകരെ അഭിനന്ദിച്ചു പിന്തുണ അറിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.’അകലെയാണെങ്കിലും നാം അരികെ ‘ എന്ന പദ്ധതിയിലൂടെ ചപ്പാത്തിയും ചിക്കൻക്കറിയും അടങ്ങിയ അത്താഴം കഴിഞ്ഞ 5 ദിവസങ്ങളിലായി നടന്ന അത്താഴ വിതരണ പരിപാടിയിലൂടെ എണ്ണൂറിലധികം പേർക്ക് എത്തിക്കുവാൻ സാധിച്ചു.

വിവിധ ദിവസങ്ങളിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി.നായർ, എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ജോർജ്,തലവടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ്യരായ ജോജി ജെ.വയലപള്ളി,കൊച്ചുമോൾ ഉത്തമൻ ,സുജിമോൾ സന്തോഷ് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാർ പിഷാരത്ത്, ആനി ഈപ്പൻ, എടത്വ പഞ്ചായത്ത് അംഗം ബിജു മുളപ്പൻഞ്ചേരി , തലവടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജ സ്റ്റീഫൻ അലക്സ്, പ്രിയ അരുൺ,ബിനു സുരേഷ്,ബിന്ദു ഏബ്രഹാം ,അരുൺ പി.ജേക്കബ് ,വിശാഖ് കെ.പി , എടത്വ എസ് ഐ : ജി ശ്യാംനിവാസ്, ഹെൽത്ത് ഇൻസ്പെക്ടർ ബിനു എസ് ജെ.എച്ച്.ഐമാരായ മധു എം, എൻ.എസ് ഷിബു, പൊതുപ്രവർത്തകൻ അജി കോശി എന്നിവർ അത്താഴ അടുക്കള സന്ദർശിച്ചതായി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

സുമനസ്സുകളുടെ സഹായത്തോടെ തലവടി ഗ്രാമപഞ്ചായത്തിലെ കോവിഡ് കുടുംബങ്ങൾക്കുളളതും കണ്ടെയ്ൻമെൻറ് സോണിൽ ഉള്ളവർക്കും നല്കുന്ന ചപ്പാത്തിയും ചിക്കൻക്കറിയും അടങ്ങിയ അത്താഴപൊതി കോ വിഡ് ബ്രിഗേഡിയർമാർ മുഖേനയാണ് വിതരണം ചെയ്തത്.എടത്വ സെൻ്റ് അലോഷ്യസ് കോളജ് ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിന് സഹായം നല്കികിയതിന് നോഡൽ ഓഫീസർ പി.കെ പത്മകുമാർ അഭിനന്ദിച്ചു.

സുധീർ കൈതവന ,വിൻസൻ പൊയ്യാലുമാലിൽ, എൻ.ജെ.സജീവ്, സുരേഷ് പരുത്തിക്കൽ, പി.ബൈജു, റെന്നി തേവേരിൽ, ഏബ്രഹാം വർഗ്ഗീസ്, പ്രിൻസ് കോശി, മനു സന്തോഷ് ,സിജോയി ചാക്കോ എന്നിവർ നേതൃത്വം നല്കി. എടത്വ ആര്യ ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലൂടെ ആണ് അത്താഴ പ്പൊതി വിതരണം ചെയ്തത്.

You might also like
Comments
Loading...