പിസിഐ കേരള സഹായഹസ്തവുമായി വയനാട്ടിൽ
വാർത്ത: സുനിൽ മങ്ങാട്ട്
വയനാട്: പിസിഐ സംസ്ഥാന കമ്മറ്റി ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ വയനാട്ടിലെ വിവിധ ആദിവാസി കോളനികളിൽ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി താലൂക്കിലെ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിൽ, അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഇ വി ജോൺ വിതരണം നിർവ്വഹിച്ചു. നെന്മേനി പണിയ കോളനിയിൽ നടന്ന വിതരണം പിസിഐ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് നിർവ്വഹിച്ചു. മാനന്തവാടി താലൂക്കിലെ ദാസനക്കര കോളനിയിൽ നടന്ന വിതരണം വാർഡ് മെമ്പർ ജോളി നരിതൂക്കിൽ നിർവ്വഹിച്ചു.
ട്രൈബൽ മിഷൻ മിഷനറിമാരായ പാസ്റ്ററന്മാർക്ക് ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകളും സാമ്പത്തീക സഹായവും നൽകി. മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ് അദ്ധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് വിതരണം നിർവ്വഹിച്ചു. പ്രസിഡൻ്റ് പാസ്റ്റർ പി.എ. ജെയിംസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി. തോമസ്, ട്രഷറാർ എബ്രഹാം ഉമ്മൻ എന്നിവർ നേതൃത്വം നൽകി. പാസ്റ്ററന്മാരായ ജോയ് മുളയ്ക്കൽ, റോയ് തോമസ്, ബിജു, സുബിൻ ടീ.ടീ., ബാലു ഒ.റ്റി., ജയിംസ് ചുള്ളിയോട്, യാക്കോബ് പി.കെ., രഘു, അനന്തൻ എന്നിവർ പങ്കെടുത്തു.