അഖിലേന്ത്യ പെന്തെക്കോസ്ത് ഐക്യവേദി 7-ാമത് വർഷിക ഉദ്ഘാടനവും വെബിനാറും ജൂൺ 28-ാം തീയതി

0 969

തിരുവല്ല : അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി 7-ാം വർഷിക പ്രവേശന ഉദ്ഘാടനവും വെബിനാറും ജൂൺ 28-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 6.00 മുതൽ 9.00 വരെ നടക്കും.  നാഷണൽ പ്രസിഡന്റ് പാ. ബിജു ഡൊമനിക്ക് അധ്യക്ഷതയിൽ ഫൗണ്ടർ & ചെയർമാൻ പാ. കെ.പി. ശശി, യോഗം ഉദ്ഘാടനം ചെയ്യും. പാ. പി. സി. ചെറിയാൻ റാന്നി മുഖ്യപ്രഭാഷണം നടത്തും. ബഹു. ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായിരിക്കും. പാ. ജോൺ തോമസ് (USA) ആശംസ അറിയിക്കും. ‘ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷനും ക്രൈസ്തവ ന്യൂനപക്ഷങ്ങളും’ എന്ന വിഷയത്തിൽ അഡ്വ. പ്രകാശ് പി. തോമസ് പ്രഭാഷണം നടത്തും.

ദൈവവചന ഉപദേശത്തിലും അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിലും നിലനിൽക്കുന്ന ഇന്ത്യയിലുടനീളമുള്ള ദൈവസഭകളുടെയും ദൈവദാസന്മാരുടെയും ദൈവജനത്തിന്റെയും ഐക്യനിരയാണ് അഖിലേന്ത്യാ പെന്തെക്കോസ്ത് ഐക്യവേദി (AP-All India Pentecost Alliance).
സൂം ID : 863  412  612 
പാസ്കോഡ് : hga1

കൂടുതൽ വിവരങ്ങൾക്ക്:
പാ. ഷിബു ഷാരോൺ (പബ്ലിസിറ്റി കൺവീനർ)
+91 98461 85628;
പാ. ക്രിസ്ത്യൻ ജോൺ (ജനറൽ സെക്രട്ടറി)
+91 98950 91009.

You might also like
Comments
Loading...