പ്രളയ ദുരന്തത്തിൽ ഏ. ജി യുടെ സാന്നിത്യം അതീവ ശ്രദ്ധേയം

ഷാജി ആലുവിള

0 1,786

ചെങ്ങന്നൂർ : നൂറു വർഷങ്ങൾ ക്കുള്ളിൽ സംസ്ഥാനത്തു കണ്ട ഏറ്റവും വലിയ ജലപ്രളയത്തിനു കേരളം സാക്ഷിയായി.ആഗസ്റ്റ് മാസത്തിന്റെ ആരംഭം മുതൽ ശക്തിപ്പെട്ട മഴയിൽ ഡാമുകളിൽ ജല നിരപ്പ് ഉയരുകയും പതിയെ ഡാമുകളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തു.15 ആം തീയതി വെള്ളപ്പൊക്ക ഭീതിയിൽ കേരള ജനത സ്തംഭിച്ചു പോയി.മിക്ക ജില്ലകളും വെള്ളത്തിൽ അകപ്പെട്ടു.ആറുകളും തോടുകളും ദിശ മാറി ഒഴുകി. ആറും കരയും തിരിച്ചറിയാത്ത നിലയിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ടു.വീടുകൾ പലതും ഒഴുകി പോയി.ഉരുൾപൊട്ടി വീടോടുകൂടി മനുഷ്യർ മണ്ണടിഞ്ഞു.
പ്രളയത്തിന്റെ വലിയ ദുരന്തം ഏറ്റുവാങ്ങിയ പ്രധാന സ്ഥലത്തിൽ ഒന്നാണ് ആലപ്പുഴ ജില്ലയുടെ ചെങ്ങന്നൂർ.തകർത്തുകളഞ്ഞു ചെങ്ങന്നൂരിനെ ജലപ്രളയം.കൊല്ലുകടവിൽ നിന്നു ഏകദേശം 40 കിലോമീറ്റർ ചുറ്റളവിൽ കടൽ പോലെ വെള്ളകെട്ടായി വീടുകൾ കവിഞ്ഞു വെള്ളം ഒഴുകി റോഡും വീടും തിരിച്ചറിയാത്ത നിലയിൽ ജനം രക്ഷക്കായി നിലവിളിച്ചു.രക്ഷക്കായി ബോട്ടുകൾ വള്ളങ്ങൾ ചങ്ങാടങ്ങൾ എന്നിവ ചേങ്ങുന്നൂരേക്ക്‌ അതിവേഗത്തിൽ എത്തി.
ഇവിടെ ആണ് അസംബ്ലീസ് ഓഫ് ഗോഡ് ആലംകോട് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോസ്.കെ.തോമസിന്റെ ഇടപെടൽ ശ്രേദ്ധേയമാകുന്നത്.16 ആം തീയതി താൻ ചെങ്ങന്നൂരിൽ ചെന്ന് സ്ഥലം എം.എൽ.എ. ശ്രീ.സജി ചെറിയാനുമായി രക്ഷാ പ്രവർത്തനത്തിന് ഒരു ബോട്ട് ആവശ്യപ്പെടുകയും,ശ്രീ.കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെയും,ശ്രീ .പി.സി.വിഷ്ണുനാഥിന്റെയും ഇടപെടലോടെ ഒരു ബോട്ട് ലഭിക്കുകയും നാക്കട,കീഴവെണ്മഴി എന്നീ സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തി അനേകരെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു.വൈകിട്ടായ പ്പോഴേക്കും ബോട്ട് കേടാകുകയും രക്ഷാ പ്രവർത്തനത്തിന് തടസം ആകുകയും ചെയ്തു.
പതിനാറാം തീയതി രാത്രിയിൽ പാസ്റ്റർ ജോസ് , അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ ഐസക്.വി.മാത്യു സാറിനെ ഫോണിൽ ബന്ധപ്പെട്ടു.വിവരങ്ങൾ ധരിപ്പിച്ചു.സാർ മുൻ കൈ എടുത്തു ജനരക്ഷക്കായി രണ്ട് ബോട്ടുകൾ ക്രമീകരിക്കണം ചെയ്യാംഎന്നു ഓർമിപ്പിച്ചു.ഉടനടി ഐസക് സാർ ഡിസ്റ്റികുമായി ബന്ധ പെടുകയും തിരുവാനുംതപുരത്തു മർത്താണ്ഡം എന്ന സ്ഥലത്തു നിന്നും, ഏകദേശം ഒരു ലക്ഷം രൂപ ചെലവിൽ ഒരു ബോട്ട് 17 ആം തീയതി കൊല്ലുകടവിൽ എത്തിച്ചു.രാത്രി 11 മണിക്ക് പെരുമഴയും വെള്ളകെട്ടും തണുപ്പും സഹിച്ചു ചാരുംമൂട്ടിൽ ഐസക് സാർ കാത്തു നിന്നു.മറ്റുള്ള പലരും ഉറങ്ങി കിടക്കുമ്പോൾ വെള്ളത്തിൽ നിന്നും സമ സൃഷ്ടി കളെ രക്ഷിക്കാൻ ആ നല്ല ഇടയൻ നെട്ടോട്ടം ഒടുക്കുകയായിരുന്നു.ബോട്ടു മായി വന്നവരെ ആലംകോട് ഏ. ജി.ചർ ച്ചിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ചെറിയനാട് വഴി ബോട്ട് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.ബോട്ട് എത്തിച്ചേർന്ന ഉടൻ പാസ്റ്റർ ജോസ്.കെ.തോമസ് ,ചെറിയനാട്ടു ശുസ്രൂഷ ചെയ്യുന്ന പാസ്റ്റർ ബ്ലസൻ ചെറിയനാടിനെയും കൂട്ടി രാവിലെ 3 മണിമുതൽ വീണ്ടും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.തുടർന്ന് ബ്ലസൻ ചെറിയനാട്‌ ബോട്ടുകൾ സംഘടിപ്പിച്ചു ആതുര സേവനത്തിൽ ഏർപ്പെട്ടു അനേകരെ രക്ഷിച്ചു,രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി
രാവും പകലും വിശ്രമം ഇല്ലാതെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഐസക് സാർ എന്ന ആ മഹാമാനസ്കൻ ദുരിതാശ്വാസ പ്രവർത്തനവുമായി ഓടി നടന്നു.ഒപ്പം ജോസ്.കെ.തോമസും വിശ്രമം ഇല്ലാതെ സാറിനൊപ്പം കൂടി..വീടുകളിൽ നിന്നും വെള്ളത്തിൽ നിന്നും രക്ഷിച്ച ജനത്തെ ആശ്വാസ കേന്ദ്രങ്ങളിൽ ഇവർ എത്തിച്ചു.ലൈവുകളില്ല,ഫോട്ടോകിളില്ല,പരസ്യങ്ങൾ ഇല്ല .പക്ഷെ പ്രവർത്തി ആയിരുന്നു ഇവരുടെ പ്രവർത്തി.വിശക്കുന്നവന്റെ വിശപ്പടക്കാൻ ആഹാരസാധനങ്ങൾ ശേഖരിക്കാനും വിതരണം ചെയ്യാനും ഇവർക്കൊപ്പം മറ്റു വിശ്വാസികളും പാസ്റ്റർമാരും കൂടി.പ്രളയ കെടുതിയിൽ ഐസക് സറിന്റെയും ജോസ് കെ തോമസ് പാസ്റ്ററുടെയും രക്ഷേയ്ക പ്രവർത്തനം അസംബ്ലീസ് ഓഫ് ഗോഡ് സഭക്ക് അഭിമാനം തന്നെ ആയിരുന്നു.ലേഖകൻ ചെറിയനാട്ട് നിർധരരായവർക്കു സഹായം എത്തിക്കുമ്പോൾ ഐസക് സാർ സഹപ്രവർത്തകരുമായി അവിടെയുള്ള ദുരിതാശ്വാസ ക്യാംപിൽ ചാക്കുകണക്കിന് ആഹാരസാധനങ്ങൾ എത്തിക്കുന്നുണ്ടായിരുന്നു.ജീവന്റെ വിലയും വിശപ്പിന്റെ വിളിയും അറിഞ്ഞു ഈ ദൈവദാസൻ മാർ അഹോരാത്രം അധ്വാനിച്ചത് പ്രശംസനീയം അത്രേ.ഇപ്പോഴും ആഹാര സാധങ്ങളുമായും,ഭക്ഷണ പൊതികളുമായും പാസ്റ്റർ ജോസ്. കെ.തോമസ് ഓടി നടന്നു രക്ഷാ പ്രവർത്തനം ചെയ്യുന്നു
അടിയന്തരമായി നടത്തേണ്ട അറ്റകുറ്റ പണിയെ പറ്റിയും,ദൈവ ജനത്തിനും ദൈവദാസൻ മാർക്കും സംഭവിച്ച നഷ്ടങ്ങളെയും കുറിച്ചും കഷ്ടത്തിൽ ആയ ജനത്തെ കണ്ട് അശ്വസിപ്പിക്കാനും ആൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ.ടി.ജെ.സാമുവേൽ ദൈവദാസൻ മാരുമായി നടത്തിയ യാത്രയും വളരെ ശ്രധേയമായി.വാഗ്ദത്തം മാത്രമല്ല കൈ തുറന്നു സഹായിക്കാനും ശാമുവേൽ സാർ മറന്നില്ല.വീണ്ടും സഹായങ്ങൾ എത്തിക്കുവാനുള്ള പരിശ്രമത്തിലാണ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ടുകൂടി ആയ സാമുവേൽ സാർ.പ്രസംഗം ജീവിതത്തിൽ പ്രവർത്തിച്ചുകാണിക്കാൻ കിട്ടിയ സന്ദർഭം ഏ. ജി.യുടെ നേതാക്കൻ മാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ചെയ്തു,ചെയ്തൊകൊണ്ടേ ഇരിക്കുന്നു.ദുരിതത്തിൽ ആയിരിക്കുന്നവർക്കായി ഏകദേശം അഞ്ചു കോടി രൂപയുടെ സഹായം ചെയ്യുവാൻ ആണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക്ട് സൂപ്രണ്ട് ഡോക്ടർ പി. എസ്.ഫിലിപ് സാർ പദ്ധതികൾ തയ്യാറാക്കുന്നത്‌. അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി,പാസ്റ്റർ .റ്റി. വി.പൗലോസ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിവിധ നിലകളിൽ പ്രവർത്തിച്ചു.അസംബ്ലീസ് ഓഫ് ഗോഡ് സമൂഹം ഈ പ്രളയ ദുരന്തത്തിൽ കേരളത്തിനുവേണ്ടി ചെയ്തു കൊണ്ടിരിക്കുന്ന സേവനം ശ്ലാകനീയമത്രെ.ചെങ്ങന്നൂർ പ്രീസ്‌ബിറ്റർ പാസ്റ്റർ ജോസ് .കെ.തോമസ് തന്റെ സെക്ഷനിൽ ഇപ്പോഴുംദുരിതാശ്വാസം നടത്തിക്കൊണ്ടിരിക്കുന്നു.ഇടുക്കി പ്രീസ്‌ബിറ്റർ പാസ്റ്റർ ജോണ്സണ് അവിടുത്തെ സഹായത്തിനായി മാറ്റരാളിലൂടെ ലേഖകൻ ചെറിയ സഹായം ചെയ്യിപ്പിക്കുവാനും ഇടയായി.ഒപ്പം ജിനു വർഗീസും ക്രൈസ്തവ എഴുത്തുപുര വഴി ചെയ്യുവാൻ പരിശ്രമിക്കുന്നു.
ദൂരന്തത്തിന്റെ വികൃത മുഖം കണ്ട് പകച്ചു പോയ ജനത്തിന്റെ ഭീതി ഇതുവരെയും വിട്ടു മാറിയില്ല.പുനരധിവാസത്തിനായി ജനം കഠിന പ്രായക്നം ചെയ്യുന്നു.ദുരിതത്തിൽ നിന്നും എന്ന് കാരകേറും എന്നു കരഞ്ഞു ചോദിക്കുന്നു ജനം.ഒരു പൊതി ചൊറിനും ഒരു ഒറ്റ തുണിക്കും കൈ നീട്ടിയ ദുരന്തം ഇനി ആവർത്തിക്കാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.ഒരുമിച്ചു പ്രവർത്തിക്കാം ഒരു പുതിയ കേരളത്തിനായി…ദൈവത്തിന്റെ സ്വന്തം നാടിന്റെ പുതുക്കി പണിക്കായി.നമുക്ക് ഒന്നയിച്ചേർന്ന് കൈകോർക്കാം

You might also like
Comments
Loading...