ബ്ലഡ് ഡൊണേഷൻ ക്യാമ്പയിനുമായി പിവൈപിഎ പത്തനംതിട്ട മേഖല

0 914

പത്തനംതിട്ട : പത്തനംതിട്ട മേഖല പിവൈപിഎയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ പ്രോഗ്രാം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്ന ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ പ്രശംസനീയമാണെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി രക്തദാന വിഭാഗം മേധാവി ഡോക്ടർ പ്രെറ്റി സക്കറിയ ജോർജും, കൗൺസിലർ സുനിത.എം എന്നിവർ പറഞ്ഞു.
മേഖല പിവൈപിഎയുടെ ഉപാധ്യക്ഷൻ ഇവാ. ആശിഷ് സാമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനം മേഖല സെക്രട്ടറി പാസ്റ്റർ ബിനു കൊന്നപ്പാറ ഉദ്ഘാടനം ചെയ്തു . മേഖല ജോയിന്റ് സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ സ്വാഗതവും, പബ്ലിസിറ്റി കൺവീനർ ബ്രദർ റിജു സൈമൺ തോമസ് നന്ദിയും പ്രകാശിപ്പിച്ചു .
പ്രസ്തുത സമ്മേളനത്തിൽ മേഖല താലന്ത് കൺവീനർ സാബു സി എബ്രഹാം, പിവൈപിഎ സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഇവാ. വിക്ടർ മലയിൽ, റാന്നി വെസ്റ് സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ ജിനു മാത്യു, പത്തനംതിട്ട സെന്റർ സെക്രട്ടറി ജിന്നി കാനാത്ത റയിൽ എന്നിവർ ആശംസകൾ അറിയിച്ചു.

You might also like
Comments
Loading...