സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങലായി പിവൈപിഎ തിരുവനന്തപുരം മേഖല

0 425

പേരൂർക്കട: അകാലത്തിൽ മരണമടഞ്ഞ പാസ്റ്റർ ഡബ്ള്യു.ഡി ശങ്കറിന്റെ കുടുംബത്തിന് സഹായവുമായി പിവൈപിഎ തിരുവനന്തപുരം മേഖല.
പിവൈപിഎ തിരുവനന്തപുരം മേഖലയുടെ സജീവ പ്രവർത്തകനും പിവൈപിഎ പാറശാല സെന്റർ വൈസ് പ്രസിഡന്റുമായിരുന്ന  പാസ്റ്റർ ശങ്കർ (34)  കോവിഡ്  രോഗബാധിതനായി മെയ് മാസത്തിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടി വളരെ തീക്ഷണതയോടും ആത്മാർത്ഥതയോടും കൂടെ പ്രവർത്തിച്ച കർതൃ ദാസന്റെ ആകസ്മികമായ വേർപാട് ഏവർക്കും വേദനാജനകമായിരുന്നു.  ഇദ്ധരണത്തിൽ തിരുവനന്തപുരം മേഖല പിവൈപിഎയുടെ നേതൃത്വത്തിൽ ആ കുടുംബത്തിന് സാമ്പത്തികമായി ഒരു കൈത്താങ്ങൽ നൽകുവാൻ സാമ്പത്തിക ശേഖരണം നടത്തി വരുകയായിരുന്നു.
സാമ്പത്തിക ധന സഹായ ഫണ്ടിലേക്ക്  ലഭിച്ച തുക പിവൈപിഎ മേഖല എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐപിസി തിരുവനന്തപുരം മേഖല ഭാരവാഹികൾക്ക് കൈമാറി. ഒരു ലക്ഷത്തിമൂവായിരത്തിഒരുനൂറു രൂപയാണ്(₹1,03,100) ധനശേഖരത്തണത്തിലൂടെ ലഭിച്ചത്.
പേരൂർക്കട ഐപിസി ഫെയ്ത് സെന്റർ ചർച്ചിൽ വെച്ചു നടന്ന മീറ്റിംഗിൽ തിരുവനന്തപുരം ഐപിസി മേഖല പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ്, ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സാബു ആര്യപള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...