ഐസിപിഎഫ് കൊല്ലം ജില്ലാ ചാത്തന്നൂർ ഏരിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

0 619

ചാത്തന്നൂർ: ഐസിപിഎഫ് കൊല്ലം ജില്ല ചാത്തന്നൂർ സ്റ്റുഡൻസ് കൗൺസിലിന്റെയും സിജിപിഎഫിൻ്റെയും നേതൃത്വത്തിൽ ഇരുനൂറ്റി പതിനഞ്ചിൽപരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളായ ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, കരുണാലയത്തിലെ 175ൽ പരം അന്തേവാസികൾക്കും സമുദ്രതീരത്തിലെ വയോധികർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുവാൻ കഴിഞ്ഞു. ചാത്തന്നൂർ ഏരിയ സ്റ്റുഡൻറ് കൗൺസിലും അംഗങ്ങളും സിജിപിഎഫ് മെമ്പേഴ്സും സഹകരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. തുടർന്നും കൊല്ലം ജില്ലാ ഐസിപി എഫിൻ്റെ പ്രവർത്തനങ്ങൾ ഓർത്ത് പ്രാർത്ഥിക്കുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

You might also like
Comments
Loading...