കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ

0 1,053

(വാർത്ത: അനീഷ് വലിയപറമ്പിൽ, ന്യൂഡൽഹി)
കോന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ.പി.ഇ.യുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ സ്മാർട്ട് ഫോൺ വിതരണോദ്ഘാടനം അഡ്വ. കെ.യു. ജനീഷ്കുമാർ എംഎൽഎ നിർവഹിച്ചു. കുഞ്ഞുങ്ങൾക്കുവേണ്ടി കോന്നി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റുമാർ ഏറ്റുവാങ്ങി. ഇന്ത്യ ദൈവസഭ കോന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ അനിയൻകുഞ്ഞ് സാമുവൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, കോന്നി ദൈവസഭാ സെക്രട്ടറി കെ. ഏബ്രഹാം, കോന്നി പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, കുഞ്ഞുമ്മൻ ജോർജ്, ഏബ്രഹാം ജോർജ്, ഷിനു യോഹന്നാൻ (യു കെ), മാത്യു ജോസഫ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ലിനു വർഗീസ് നന്ദി അറിയിച്ചു സംസാരിച്ചു. വൈപിഇ സെക്രട്ടറി ജെർമി റെജിയുടെ നേതൃത്വത്തിലുള്ള യുവജനപ്രവർത്തകരാണ് ഈ കർമ്മപദ്ധതികൾക്ക് സാരഥ്യം നൽകി വരുന്നത്. കോന്നിയിലും സമീപപ്രദേശങ്ങളിലുമുള്ള കുഞ്ഞുങ്ങൾക്കാണ് സ്മാർട്ട് ഫോൺ വിതരണം ചെയ്തത്.

മുൻ ദിവസങ്ങളിൽ വൈപിഇ പ്രവർത്തകർ കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന ഇരുനൂറിലധികം കുടുംബങ്ങളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിയിരുന്നു. കോന്നിയിലും അനുബന്ധിത പ്രദേശങ്ങളിലെ തെരുവുകളിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും സ്റ്റുഡൻസ് കേഡറ്റുമാർക്കും ആഹാരവും കുടിവെള്ളവിതരണം ചെയ്തിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസമായി കോന്നി വൈ.പി.ഇ പ്രവർത്തകരുടെ നേതൃത്വത്തിൽ നേരത്തെതന്നെ ‘കോവിഡ് ഹെൽപ്പ് ഡെസ്ക്ക്’ പ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡ് വാക്സിനേഷന് ആവശ്യമായ രജിസ്‌ട്രേഷൻ, അടിയന്തരമരുന്നുകൾ എത്തിച്ചു കൊടുക്കുക, ആവശ്യമുളളവർക്ക് വാഹന ക്രമീകരണം, ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭക്ഷണകിറ്റ് എത്തിച്ചു നൽകുക തുടങ്ങിയ കർമ്മപദ്ധതികൾക്കാണ് ഹെൽപ്പ് ഡെസ്ക്ക് നേതൃത്വം നൽകി വരുന്നത്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...