സഹായ ഹസ്തം മൂന്നാം ഘട്ടത്തിലേക്ക്; ജനശ്രദ്ധ നേടി എ.ജി മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ഡിപ്പാർട്മെന്റ്

0 1,325

കൊവിഡ് രോഗം സ്ഥിതികരിച്ച സൺ‌ഡേസ്കൂൾ കുട്ടികളടങ്ങിയ കുടുംബത്തിനും ശുശ്രുഷകർക്കും സാമ്പത്തിക സഹായം

Download ShalomBeats Radio 

Android App  | IOS App 

പുനലൂർ: കൊവിഡ് മഹാമാരി കാലത്ത് ആശ്വാസത്തിന്റെ സഹായഹസ്തം, മൂന്നാം ഘട്ടത്തിലേക്കും നീട്ടി, അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സൺ‌ഡേ സ്കൂൾ ഡിപ്പാർട്മെന്റ. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അർഹതപ്പെട്ട ശുശ്രുഷകരെയും വിശ്വാസികളെയും കണ്ടെത്തി, തങ്ങളാൽ കഴിയുന്ന വിധം സഹായം നൽകുക എന്ന് മഹത്തായ കർമ്മമാണ് നിലവിൽ എ.ജി.എം.ഡി സൺ‌ഡേ സ്കൂൾ നേതൃത്വം നിർവഹിച്ചു വരുന്നത്.

എന്നാൽ മൂന്നാം ഘട്ടത്തിൽ, കൊവിഡ് രോഗം ബാധിച്ച സൺ‌ഡേ സ്കൂൾ കുട്ടികളടങ്ങിയ കുടുംബത്തിനും, ശുശ്രുഷകർക്കും സഹായം നൽകാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നു. ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ.പി വർഗീസിന്റെയും, ട്രഷറർ ബ്രദർ ബിജു ഡാനിയേലിന്റെയും നേതൃത്വത്തിലാണ് സൺ‌ഡേ സ്കൂൾ വിഭാഗം ഈ മഹത്തായ പദ്ധതി നിറവേറ്റുന്നത്. സഹായത്തിനായി അർഹതപ്പെട്ടവർ, സംഘടനയുടെ സൺ‌ഡേസ്കൂൾ സെക്ഷൻ കൺവീനറുമായും, ശുശ്രുഷകർ സെക്ഷൻ പ്രസ്ബിറ്ററുമായും ബന്ധപ്പെടുക.

അതേസമയം, നിലവിൽ കൊവിഡ് ലോക്ക് ഡൗൺ മൂലവും, കനത്ത മഴയിൽ ദുരിതത്തിലായ തീരദേശ മേഖലകളിലെ ശുശ്രുഷകർക്കും വിശ്വാസികൾക്കുമായി 1500 ഭക്ഷ്യകിറ്റ് വിതരണം ചെയ്യാൻ സൺ‌ഡേ സ്കൂൾ നേതൃത്വതിന് കഴിഞ്ഞത് പ്രത്യേക അഭിനന്ദന അർഹിക്കുന്നു. ഏകദേശം പന്ത്രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ ഈ പദ്ധതിയ്ക്ക് ചിലവ് വരുന്നുണ്ട്. തീരദേശ മേഖലയിലും, ഹൈറേഞ്ചിലും, മലയോര മേഖലയിലുമുള്ള ശുശ്രുഷകരേയും വിശ്വാസികളേയും മാത്രം സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും സഭയുടെ മുൻ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. റ്റി. ജെ. ശമുവേൽ ഈ കർമ്മ പദ്ധതിയെ കുറിച്ച് അറിഞ്ഞ ഉടനെ താനും തന്റെ സഹോദരി പുത്രി യും കൂടി 800 കിറ്റുകൾക്ക് വേണ്ട സാമ്പത്തിക സഹായവും, മുൻ ഡിസ്ട്രിക്ട് സെക്രട്ടറി റവ.തോമസ് ഫിലിപ്പ്, സൺ‌ഡേ സ്കൂൾ ഭാരവാഹികളായ സുനിൽ.പി. വർഗീസ്, ബിജു ദാനിയേൽ എന്നിവർക്ക് പുറമെ മാത്യു കുര്യൻ പത്തനാപുരം, എ.ജി സഭയുടെ അടൂർ സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ. ജോസ് റ്റി ജോർജും, കോട്ടയം സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ. ജെ. സജിയും, മുൻ ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ. പി. ബേബിയും, മാവേലിക്കര ഫസ്റ്റ് ഏ.ജി സഭയിലെ ഏതാനും ചില കുടുംബങ്ങളുമാണ് ഈ അനുഗ്രഹീത പ്രവർത്തനങ്ങളിൽ സാമ്പത്തികമായി സഹായിച്ച പങ്കാളികളാകുന്നത്.

ദൈവജനമായ നിങ്ങൾക്കും ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളാവാം.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:

ബ്രദർ സുനിൽ.പി. വർഗീസ് (ഡയറക്ടർ)
+919495120127

ബ്രദർ ബാബു ജോയ് (സെക്രട്ടറി)
+919446795067

ബ്രദർ ബിജു ഡാനിയേൽ (ട്രഷറർ)

+919846189451

You might also like
Comments
Loading...