ആരാധനാലയങ്ങളുടെ കെട്ടിടനിർമാണത്തിന് പഞ്ചായത്ത്/നഗരസഭാ അനുമതി മതി

0 1,090

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിടനിർമാണം ആരംഭിക്കുന്നതിന് ഇനി പ്രാദേശിക ഭരണസമിതികളുടെ അനുവാദം മതി. നേരത്തേ കലക്ടറുടെ അനുമതി വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കെട്ടിട നിർമാണ പെർമിറ്റും നമ്പറും നൽകുമായിരുന്നുള്ളൂ.
ജനങ്ങൾക്ക് അവരുടേതായ വിശ്വാസങ്ങളിൽ ഏർപ്പെടുന്നതിനു സാങ്കേതികമായി ഉണ്ടായേക്കാവുന്ന തടസ്സങ്ങളും കാലതാമസവും തദ്ദേശഭരണ വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ ഇല്ലാതാകുമെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

You might also like
Comments
Loading...