ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം, ഭാരതത്തിന്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനും ഏറ്റ കനത്ത ആഘാതം; പി.സി.ഐ പ്രസിഡന്റ്

0 1,107

തിരുവല്ല: മനുഷ്യാവകാശ പ്രവർത്തകനും വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം ഭാരതത്തിൻ്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനും ഏറ്റ കനത്ത ആഘാതമാണെന്ന് പി.സി.ഐ ദേശീയ പ്രസിഡൻ്റ് ശ്രീ എൻ.എം രാജു അഭിപ്രായപ്പെട്ടു. ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് തിരുവല്ല കെ.എസ്.ർ.ടി.സി കോർണറിൽ സംഘടിപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും മതേതര സംരക്ഷണ സമ്മേളനവും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി.എ ജയിംസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജോജി ഐപ്പ് മാത്യൂസ്, കോട്ടയം ജില്ലാ ഭാരവാഹികളായ ടീ വി തോമസ്, ഷാജി മാലം എന്നിവർ പ്രസംഗിച്ചു.
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...