എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറായി വൈ.ഷിബുവിനെ നിയമിച്ചു

0 1,050

തിരുവനന്തപുരം: കൊണ്ണിയൂർ ബെഥേൽ വില്ലയിൽ യേശുദാസ് – ലീല ദമ്പതികളുടെ മകനും, കൊണ്ണിയുർ അസംബ്ലിസ് ഓഫ് ഗോഡ് സഭ അംഗവുമായ വൈ. ഷിബു, ഇനി മുതൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ. കോഴിക്കോട് ജില്ലയുടെ ഉത്തരവാദിത്തമാണ് പ്രിയ കർതൃദാസനെ ഭരമേൽപ്പിച്ചിരിക്കുന്നത്.2010ൽ സംസ്ഥാന മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് അർഹനായി. അതിന് പുറമെ, 2004ൽ സംസ്ഥാന തലത്തിൽ നടത്തപ്പെട്ട കേരള പബ്ലിക് സർവീസ് കമ്മിഷൻ എക്‌സൈസ് യോഗ്യത പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയാണ് സർവിസിൽ പ്രവേശിച്ചത്.2019ലെ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കേരള കൗമുദിയുടെ ” ബോധ പൗർണമി ” പുരസ്‌കാരം, 2020ലെ സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ” കർമ്മ ശ്രേഷ്ഠ ” പുരസ്‌കാരവും നേടിയുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

സഹധർമ്മിണി : രാജി (ഹയർ സെക്കൻഡറി അധ്യാപിക)

മക്കൾ : അക്ഷയ്, അഭ്യ

You might also like
Comments
Loading...