കേരളത്തിൽ മഴ ക​ന​ക്കു​ന്നു; വി​വി​ധ ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്

0 490

ചൊ​വ്വാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍​ വ​രെ വേ​ഗ​ത​യു​ള്ള കാ​റ്റി​ന് ​സാധ്യ​ത; ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ കനക്കുന്നു. ഇന്നലെ (വെള്ളി) മുതൽ പെയ്യുന്ന മഴ, സംസ്ഥാനത്ത് ഇതുവരെ നിലച്ചിട്ടില്ല. നിലവിൽ, ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യും അതിനോടൊപ്പം കാറ്റും ഉ​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇ​ന്ന് ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ഒ​ഴി​കെ മ​റ്റ് എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ടുമാണ് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. നാളെ (ഞാ​യ​ർ) ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. 12ന് ​ക​ണ്ണൂ​രി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും ആ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍​വ​രെ വേ​ഗ​ത​യു​ള്ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നാ​ൽ തീ​ര​ത്തു നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...