എ.ജി.മലബാർ.ഡി.സി സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിന് പുതിയ കാര്യാലയം

0 802

വാർത്ത : പാസ്റ്റർ ജസ്റ്റിൻ സ്കറിയ, സൺ‌ഡേ സ്കൂൾ ഡയറക്ടർ (എ.ജി.മലബാർ.ഡിസ്ട്രിക്ട് കൗൺസിൽ)

Download ShalomBeats Radio 

Android App  | IOS App 

കോഴിക്കോട്: അസംബ്ലിസ് ഓഫ് ഗോഡ്, മലബാർ ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ഇനി പുതിയ ഓഫീസ്. കോഴിക്കോട് സ്ഥിതി ചെയ്യുന്ന എ.ജി മലബാർ ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് ബിൽഡിങ്ങിലാണ് പുതിയ സൺ‌ഡേ സ്കൂൾ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. എ.ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. വി.ടി. എബ്രഹാം ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും സൺ‌ഡേ സ്കൂൾ ഭാരവാഹികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പാസ്റ്റർ ജസ്റ്റിൻ സ്‌കറിയ സൺ‌ഡേ സ്കൂൾ ഡയറക്ടറും  വി.ടി. ബൈജു സെക്രട്ടറിയും പാസ്റ്റർ സൈമൺ മാർക്കോസ് ട്രഷറയായും പ്രവർത്തിക്കുന്നു.

ഓഫീസ് ഫോൺ: 73386 11100 

agmalabarsundayschool@gmail.com

You might also like
Comments
Loading...