എ. ജി മലബാർ ഡിസ്ട്രിക്ക് കൗൺസിൽ ഒരുക്കുന്ന വെബിനാർ “ജെ. ബി കോശി കമ്മീഷൻഅറിയേണ്ടതെല്ലാം”

0 977

വാർത്ത : പാസ്റ്റർ ജസ്റ്റിൻ സ്കറിയ, സൺ‌ഡേ സ്കൂൾ ഡയറക്ടർ (എ.ജി.മലബാർ.ഡിസ്ട്രിക്ട് കൗൺസിൽ)

കോഴിക്കോട്: എ. ജി മലബാർ ഡിസ്ട്രിക്ക് കൗൺസിൽ ഒരുക്കുന്ന വെബിനാർ ഇന്ന് (2021 ജൂലൈ 10) വൈകുന്നേരം 7:00 മുതൽ 8. 45 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

7:00 മുതൽ ആരംഭിക്കുന്ന വെബിനാറിൽ ഡോ.വി റ്റി ഏബ്രഹാം ( MDC സൂപ്രണ്ട് ) ആമുഖ സന്ദേശം നൽകും. ന്യൂനപക്ഷാവകാശങ്ങളെ കുറിച്ചും, ബഹു. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ്റെ മുമ്പാകെ സമർപ്പിക്കേണ്ടുന്ന വിവരശേഖരണം നടത്തുന്നതിനെക്കുറിച്ചും അഡ്വ. പ്രകാശ് പി. തോമസ് (ജനറൽ സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ്) ഈ സെമിനാറിൽ വിശദീകരിക്കും.

ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വിവരശേഖരണത്തിന്റെ വിശദമായ ഫോമുകൾ പൂരിപ്പിച്ചു നൽകുന്നതിനും മേൽപ്പറഞ്ഞ വെബിനാറിൽ പങ്കെടുക്കേണ്ടത് അനിവാര്യമാണ്. സഭ ശുശ്രൂഷകന്മാരെ കൂടാതെ പുത്രികാ സംഘടനകളുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളും ഓരോ പ്രാദേശിക സഭകളിൽ നിന്നുമുള്ള രണ്ടു പ്രതിനിധികളെങ്കിലും ഈ വെബിനാറിൽ പങ്കെടുക്കണം എന്നും സംഘാടകർ അറിയിച്ചു.

Join Zoom Meeting
https://us02web.zoom.us/j/89265505207?pwd=Z3c4cjdML3VWOVBXdk9EYk9zSENXdz09

Meeting ID: 892 6550 5207
Passcode: AGMDC

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...