എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂൾ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ഉത്ഘാടനവും ഓൺലൈൻ ക്ലാസ്സുകളും നാളെ മുതൽ

0 1,219

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ ക്ലാസുകളുടെ പുനരാരംഭവും ഒപ്പം ഒഫീഷ്യൽ യൂട്യൂബ് ചാനൽ ഉത്‌ഘാടനവും. ജൂലൈ 11(നാളെ) വൈകുന്നേരം 4 മണിക്ക് സഭയുടെ സൺ‌ഡേ സ്കൂൾ വകുപ്പിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലിന്റെ ഉത്ഘാടനവും തുടർന്ന് അതെ യൂട്യൂബ് ചാനലിലൂടെ മുഖേനെയാണ് ക്‌ളാസ്സുകൾ ആരംഭിക്കുക എന്ന് സൺ‌ഡേ സ്കൂൾ അധികൃതർ ശാലോം ധ്വനിയെ അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

അസംബ്ലിസ് ഓഫ് ഗോഡ് സഭ വേദപഠന വിദ്യാർത്ഥികൾക്കായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചു, അതിലുടെ കുഞ്ഞുങ്ങളെ ദൈവരാജ്യത്തെ പറ്റി കൂടുതൽ പഠിപ്പിക്കാനായി സാധിക്കുന്നത് എന്നത് പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

പ്രാരംഭത്തിൽ ജൂനിയർ, ഇന്റർ-മീഡിയറ്റ്, സീനിയർ വിഭാഗങ്ങൾക്ക് വേണ്ടിയാണ് ക്‌ളാസ്സുകൾ ക്രമികരിച്ചിരിക്കുന്നത്. ക്ലാസുകൾ നയിക്കുന്നത് അനുഗ്രഹീത കർതൃദാസ്സന്മാരിലൂടെയാണ്.

അതെ സമയം, ഈ മഹാമാരി കാലത്ത്, എ.ജി യുടെ സൺ‌ഡേ സ്കൂൾ അധികൃതർ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന അർഹതയുള്ള എല്ലാ സഭകൾക്കും ശുശ്രുഷകർക്കും തങ്ങളാൽ കഴിയുന്ന സഹായഹസ്തങ്ങൾ ചെയ്‌തു വരുന്നു. നിലവിൽ 3ഘട്ടങ്ങളിലായി ചെയ്‌തു വരുന്ന സഹായപദ്ധതിക്ക് പുറമെയാണ് വിദ്യാർത്ഥികൾക്കായി ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്.

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ, ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക

sundayschoolagmdc@gmail.com

You might also like
Comments
Loading...