​​ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലംചെ​യ്തു

0 1,956

അ​ർ​ബു​ദ​ബാ​ധി​ത​നാ​യി പ​രു​മ​ലയിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു വിയോഗം

പ​രു​മ​ല: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലം ചെ​യ്തു. 75 വ​യ​സാ​യി​രു​ന്നു. അ​ർ​ബു​ദ​ബാ​ധി​ത​നാ​യി തിരുവല്ലയ്കാടുത്ത് പ​രു​മ​ലയിലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​ൾ എ​ന്നാ​യി​രു​ന്നു ബാ​ല്യ​ത്തി​ലെ പേ​ര്.
തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം പ​ഴ​ഞ്ഞിമ​ങ്ങാ​ട് കൊ​ള്ള​ന്നൂ​ർ കെ.​എ. ഐ​പ്പി​ന്‍റെ​യും കു​ഞ്ഞീ​ട്ടി​യു​ടേ​യും പുത്രനായി 1946 ഓ​ഗ​സ്റ്റ് 30ന് ജനനം. പ​ഴ​ഞ്ഞി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ പ്രാഥമിക വിദ്യാഭ്യാസതിന് ശേഷം, തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ​ നി​ന്ന് ബി​രു​ദ​വും കോ​ട്ട​യം സി​.എം​.എ​സ് കോ​ള​ജി​ൽ​ നി​ന്ന് സാ​മൂ​ഹി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി​യി​ലും സെ​റാം​പൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലു​മാ​യി വൈ​ദി​ക പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. 1972 ൽ ​ശെ​മ്മാ​ശ പ​ട്ട​വും 1973 ൽ ​ക​ശീ​ശ സ്ഥാ​ന​വും സ്വീ​ക​രി​ച്ചു. 1982ൽ ​പൗ​ലോ​സ് മാ​ർ മി​ലി​ത്തി​യോ​സ് എ​ന്ന പേ​രു സ്വീ​ക​രി​ച്ച് എ​പ്പി​സ്കോ​പ്പ​യാ​യി. 2006 ഒ​ക്ടോ​ബ​ർ 12 ന് ​നി​യു​ക്ത കാ​തോ​ലി​ക്കാ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ ദി​ദി​മോ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വ സ്ഥ്യാ​ന​ത്യാ​ഗം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 2010 ന​വം​ബ​ർ 1ന് പ​രു​മ​ല സെ​മി​നാ​രി​യി​ൽ കാ​തോ​ലി​ക്കാ ബാ​വ​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യി നിയമിക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

ഇന്ന് വൈകുന്നേരം 7 മണി വരെ ഭൗതിക ശരീരം പരുമലയിലെ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പള്ളിയിൽ വിടവാങ്ങൽ പ്രാർത്ഥനയ്ക്ക് ശേഷം രാത്രി 8 മണിയോടെ ഭൗതിക ശരീരം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് കൊണ്ടുപോകും. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചൊവ്വാഴ്ച നടത്തും. ചൊവ്വാഴ്ച 3 മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും.

സഭാ കേസിൽ ദീർഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങൾക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി നിർണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.

You might also like
Comments
Loading...