എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.47% വിജയം;
” 0.65 ശതമാനത്തിന്റെ വർധനയാണ് ഈ വർഷം വിജയശതമാനത്തിൽ രേഖപ്പെടുത്തിയത് “
Download ShalomBeats Radio
Android App | IOS App
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.47 റെക്കോഡ് വിജയ ശതമാനമാണ് ഈ വർഷം രേഖപ്പെടുത്തിയത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപ്പിച്ചത്. 4,21,887 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പേർ 4,19,651 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.28 ആയിരുന്നു കഴിഞ്ഞ അധ്യയന വർഷത്തെ വിജയശതമാനം. 0.65 ശതമാനത്തിന്റെ വർധനയാണ് ഇത്തവണത്തെ വിജയശതമാനത്തിൽ ഉണ്ടായിട്ടുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 1,21,318 പേരാണ്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് (99.85 ശതമാനം). വയനാടാണ് കുറവ് (98.13 ശതമാനം). വിദ്യാഭ്യാസ ജില്ലകളിൽ പാലായാണ് മുന്നിൽ (99.97 ശതമാനം). കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്. 2,214 സ്കൂളുകളിൽ നൂറു ശതമാനം വിജയമുണ്ട്. ഗൾഫിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗൾഫ് മേഖലയിൽ 97.03 ശതമാനമാണ് വിജയം. സേ പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഗ്രെയ്സ് മാര്‍ക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാല്‍ മൂല്യനിര്‍ണയം ഉദാരമായിരുന്നുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഫലം അറിയാൻ ചുവടെ ക്ലിക്ക് ചെയ്യുക
//keralapareekshabhavan.in