ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍

0 423

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ജോൺ ജോർജ് (പ്രസിഡന്റ്‌, ഐപിസി മലബാർ മേഖല) വചനസന്ദേശം നല്‍കും. പാസ്റ്റര്‍ സജി കാനം‌ പ്രാര്‍ത്ഥന ശുശ്രുഷ നയിക്കും. സംഗീതശുശ്രൂഷ ദീപ ജിയോ, തൃശൂര്‍ നിര്‍വ്വഹിക്കും.

ലോകം നേരിടുന്ന മഹാമാരിയില്‍നിന്നുള്ള വിടുതല്‍ മധ്യസ്ഥപ്രാര്‍ത്ഥനയായ 19-ാമത് സൂം പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര അംഗങ്ങൾ അണിചേരണമെന്ന് സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ അറിയിക്കുന്നതിനും ഫോണ്‍:9847038083. സൂം ഐഡി: 814 7972 3510 പാസ്‌കോഡ്: 2020

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...