ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 87.94% വിജയം
സ്വന്തം ലേഖകൻ
136 സ്കൂളുകൾക്ക് 100 ശതമാനം വിജയം
Download ShalomBeats Radio
Android App | IOS App
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനമാണ് വിജയം.85.13 ശതമാനമായിരുന്നു മുൻവർഷത്തെ വിജയശതമാനം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്, പി.ആർ.ഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചത്.
136 സ്കൂളുകളിൽ 100 ശതമാനം വിജയം കൈവരിച്ച ഈ നേട്ടത്തിൽ, 11 സർക്കാർ സ്കൂളുകളും ഉൾപ്പെടുന്നു. 3,28,702 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാർഥികൾ മുഴുവൻ എ പ്ലസ് നേടി. എറണാകുളം ജില്ലയാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ച ജില്ല. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്- 82.53 ശതമാനം.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 85.02 ആണ് വിജയശതമാനം. എയ്ഡഡ് വിഭാഗത്തിൽ 90. 37 ശതമാനവും അൺ എയ്ഡഡ് വിഭാഗത്തിൽ 87.67 ശതമാനവുമാണ് വിജയം. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം 53ആണ്. 25293 വിദ്യാർഥികൾ വിജയിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 80.36 ശതമാനം വിജയം നേടി. ടെക്നിക്കൽ സ്കൂളുകളിൽ 84.39 ശതമാനമാണ് വിജയം.
www.keralaresults.nic.in,
www.dhsekerala.gov.in,