എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂളിന്റെ “താങ്ങും കരങ്ങൾ” സഹായ പദ്ധതി അനുഗ്രഹീതമായി നടത്തപ്പെട്ടു

0 823

മാവേലിക്കര: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സഹായ വിതരണ പദ്ധതിയായ ” താങ്ങും കരങ്ങൾ ” ഓഗസ്റ്റ് 22ആം തീയതി വളരെ അനുഗ്രഹീതമായി നടത്തപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചടങ്ങ്, സംസ്ഥാനത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിയായ ശ്രീ സജി ചെറിയാൻ ഉത്‌ഘാടനം നിർവഹിക്കുകയും, ഓൾ ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുൻ ജനറൽ സെക്രട്ടറി റവ ടി.ജെ. സാമുവേൽ മുഖ്യ സന്ദേശം നൽകി. മാവേലിക്കര നാടിനെ പ്രതിനിധികരിച്ച എം.എൽ.എ ശ്രീ എം. എസ്. അരുൺകുമാർ, മുൻ എം.എൽ.എ ശ്രീ ആർ.രാജേഷ്, സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുൻ സെക്രട്ടറി ഐസക്.വി.മാത്യു തുടങ്ങിയവരും പങ്കെടുത്തു. എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂളിന്റെ ഡയറക്ടർ സുനിൽ.പി. വർഗീസ് യോഗത്തിന് അധ്യക്ഷത വഹിച്ച ചടങ്ങിൽ കർത്താവിൽ പ്രസിദ്ധനായ ഡോ.ബ്ലസ്സൻ മേമന സംഗീതാരാധനയ്ക്ക് നേതൃത്വം നൽകി. ലോകത്തിന്റെ പല കോണുകളിൽ നിന്ന് ആയിരങ്ങൾ ഈ ചടങ്ങ് തത്സമയം സൺ‌ഡേ സ്കൂളിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ വീക്ഷിച്ചു.

You might also like
Comments
Loading...