ജോമോൻ ജോയിയ്ക്ക് ഡോക്ടറേറ്റ്

0 541

രസതന്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി പെന്തക്കോസ്ത് വിശ്വാസി ജോമോൻ ജോയി.

ഇടയ്ക്കാട് : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും രസതന്ത്രത്തിൽ, ഐപിസി എബനേസർ ഇടയ്ക്കാട് സഭാ അംഗം ജോമോൻ ജോയ് ഡോക്ടറേറ്റ് നേടി. Thermoplastic Toughened Epoxy based blends and nanocomposites എന്ന പ്രബന്ധത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.കൊല്ലം കുന്നത്തൂർ സ്വദേശിയായ ജോമോൻ, ഐപിസി കൊല്ലം നോർത്ത് സെന്ററിലെ ശുഷ്രൂഷകനായ പാസ്റ്റർ ജെ ജോയിയുടെ മകനാണ്.

Download ShalomBeats Radio 

Android App  | IOS App 

പി വൈ പി എ പ്രവർത്തനങ്ങളിൽ ശക്തമായ നേതൃത്വം നൽകുന്ന ഇദ്ദേഹം അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ യുടെ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുകയാണ്. അധ്യാപകൻ, കൗൺസിലർ എന്നീ നിലകളിലും ശ്രദ്ധേയനാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകളോടും, ജീവിത സാഹചര്യങ്ങളോടും പട വെട്ടി ഈ സുവർണ നേട്ടം കരസ്തമാക്കിയ ഡോക്ടർ ജോമോൻ ജോയ്ക്ക് അഭിനന്ദനങ്ങൾ.

You might also like
Comments
Loading...