ഇമ്മാനുവൽ മിനിസ്ട്രീസ് 15 മത് വാർഷികം ഒക്ടോബർ 16 ശനിയാഴ്ച

0 1,221

കൊല്ലം : നിത്യതയിൽ വിശ്രമിക്കുന്ന കർത്താവിന്റെ ദാസൻ പാസ്റ്റർ സിജു മാത്യുവിന് ലഭിച്ച ദർശന പ്രകാരം 2005ൽ പ്രാർത്ഥിച്ച് ആരംഭിച്ച “ഇമ്മാനുവൽ മിനിസ്ട്രി” കൊല്ലം കേന്ദ്രമാക്കി പ്രവർത്തനം നടന്നുവരുന്നു. ഇമ്മാനുവൽ മിനിസ്ട്രീസ് 15 മത് വാർഷിക കൂട്ടായ്മ ഒക്ടോബർ 16 ശനിയാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒന്നര വരെ നടത്തപ്പെടുന്നതാണ്. പാസ്റ്റർ തോമസ് മാത്യു(മണക്കാല)വചനത്തിൽ നിന്ന് സംസാരിക്കുന്നു

“ഇമ്മാനുവൽ മിനിസ്ട്രി” പാസ്റ്റർ സിജു മാത്യു നിത്യതയിൽ ചേർക്കപ്പെട്ടതിനുശേഷവും യാതൊരു വിഘ്നവും കൂടാതെ കഴിഞ്ഞ 15 വർഷക്കാലവും നടത്തികൊടുവരുവാൻ സിസ്റ്റർ. റാണി സിജു വിനെ കർത്താവ് സഹായിച്ചു.

Download ShalomBeats Radio 

Android App  | IOS App 

കൊറോണ എന്ന മഹാമാരിയുടെ സാഹചര്യത്തിലും 2020 ഒക്ടോബർ മാസം സൂം പ്ലാറ്റ്ഫോമിൽ ഇതിന്റെ കൂടി വരവുകൾ ആരംഭിച്ചു. ദിവസവും മൂന്നു നേരവും മുടങ്ങാതെ പ്രാർത്ഥനാ കൂടിവരവുകൾ നടന്നുകൊണ്ടിരിക്കുന്നു.

ഈ മീറ്റിംഗിലേക്ക് എല്ലാ ദൈവ ജനത്തിന്റെയും പ്രാർത്ഥനയും സാന്നിധ്യവും ഉണ്ടായിരിക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like
Comments
Loading...