സംസ്ഥാന പി വൈ പി എ പ്രളയ ദുരുതാശ്വാസ പ്രവർത്തനങ്ങളോട് കൈകോർത്തു പുനലൂർ സെന്റർ പി.വൈ.പി.എ

0 459

മുണ്ടക്കയം : പുനലൂർ സെന്റർ പി വൈ പി എ യിൽ നിന്നുള്ള സന്നദ്ധസംഘവും ഇന്ന് സംസ്ഥാന പി വൈ പി എയോടൊപ്പം പ്രളയ ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

സെന്റർ പി വൈ പി എ ടീം അംഗങ്ങളോടൊപ്പം ഐപിസി പുനലൂർ കർമേൽ സഭാ ശ്രുശ്രുഷകൻ പാസ്റ്റർ. ഡി. സാം, ബ്രദർ. സ്തേഫാനോസ്, കമ്മിറ്റി അംഗം സന്തോഷ്‌ എന്നിവരും ഏറെ സജീവമായി പ്രളയ ഭൂമിയിൽ പ്രവർത്തന നിരതരായിരിക്കുന്നു.

വരും ദിവസങ്ങളിലും വിവിധ മേഖല, സെന്റർ പി വൈ പി എ പ്രവർത്തകർ ദുരിതാശ്വാസ അതിജീവന പ്രവർത്തനങ്ങളിൽ സംസ്ഥാന പി വൈ പി എയോടൊപ്പം കൈകോർക്കും.

പുനലൂർ സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ബോബൻ ക്‌ളീറ്റസ്, വൈസ് പ്രസിഡന്റ് ഇവാ. ജോൺസൻ തോമസ് സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ട്രഷറർ ബ്രദർ. സുനീഷ് എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂട്ടിക്കലിൽ എത്തി.

സംസ്ഥാന പി വൈ പി എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ഫിന്നി പി. മാത്യു എന്നിവരോടൊപ്പമാണ് ടീം ദുരന്ത ഭൂമിയിൽ എത്തിയത്.

You might also like
Comments
Loading...