ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ് ‘ കൂട്ടായ്മയുടെ 8-മത് വാർഷികം.

0 697

വടക്കൻ കേരളത്തിലെ സഹോദരിമാരുടെ ഇടയിൽ നിന്നും ആരംഭിച്ച് കേരളത്തിൽ മുഴുവനും പ്രവർത്തിക്കുന്ന ‘ ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ് ‘ കൂട്ടായ്മയുടെ 8- മത് വാർഷിക യോഗം 2021 നവംബർ 20 ശനി രാവിലെ 9 30 മുതൽ നടത്തപ്പെടുന്നു .വാർഷിക യോഗത്തിൽ ദൈവ വചന പ്രഭാഷകൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ദൈവവചനം സംസാരിക്കുന്നു. പാസ്റ്റർ അനു ആനന്ദ് ഗാനശുശ്രൂഷയ്‌ക്കു നേതൃത്വം നല്കുന്നു .

ക്രൈസ്തവ കേരളത്തിലെ അനുഗ്രഹ പ്രഭാഷക സിസ്റ്റർ ഷീല ദാസിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഫെല്ലോഷിപ്പിന്റെ സെക്രട്ടറിയായി സിസ്റ്റർ. ബ്ലെസി ബിജു പ്രവർത്തിക്കുന്നു.സിസ്റ്റർ. ജെസ്സി കുഞ്ഞുമോൾ ,എൽസി അച്ചൻകുഞ്ഞ്,ജുനി സജി എന്നിവർ ഫെലോഷിപ്പിന്റ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. നവംബർ 20 ശനിയാഴ്ച നടക്കുന്ന വാർഷിക യോഗം ‘ ക്രിസ്ത്യൻ ലൈവ് ‘ സംപ്രേക്ഷണം ചെയ്യുന്നതും, കൂട്ടായ്മയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...