ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ രൂപികരിച്ചു

Shaiju Thomas Njarackal

0 1,263

കട്ടപ്പന: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരള സ്റ്റേറ്റ് ഹൈറേഞ്ച് സോണല്‍ രൂപികരിച്ചു. ഭാരവാഹികളായി പാസ്റ്റര്‍ വൈ. ജോസ് (ഡയറക്ടര്‍), പാസ്റ്റര്‍ വി. ജെ തോമസ് (സെക്രട്ടറി), പാസ്റ്റര്‍ ലൈജു നൈനാന്‍ (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് നിയമിച്ചു. 18/09/2018-ല്‍ ചപ്പാത്ത് ദൈവസഭയില്‍ ദൈവസഭ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന മീറ്റിംഗില്‍ സോണല്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ട്രഷററായി പാസ്റ്റര്‍ ഷാജി. എം. സ്‌കറിയ (ഷാജി ഇടുക്കി), കമ്മറ്റി അംഗങ്ങളായി പാസ്റ്റര്‍മാരായ റ്റി. റ്റി മാത്യു, അനിഷ് ഏലപ്പാറ, റ്റി. ജെയിംസ്, സഹോദരന്മാരായ മാത്യു ജോര്‍ജ്, എന്‍. റ്റി തോമസ്, തോമസുകുട്ടി ഏബ്രഹാം, കുഞ്ഞുമോന്‍, ബിബിന്‍ ബാബു, ഫിലിമോന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടവരെ പാസ്റ്റര്‍ വൈ. റെജി പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ചു. ഹൈറേഞ്ച് സോണലിന്റെ ഉദ്ഘാടന സമ്മേളനം ഒക്ടോബര്‍ മാസം 12-ാം തീയതി രാവിലെ 10 മണി മുതല്‍ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കട്ടപ്പന സഭയില്‍ വച്ച് നടക്കും. ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സോണല്‍ ഭാരവാഹികളെ നീയമിക്കും. ഈ യോഗത്തിന് സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ വൈ. ജോസ് നേതൃത്വം നല്‍കും.

You might also like
Comments
Loading...