പി എസ് ഫിലിപ്പ് സാറിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് നഷ്ടം :റവ: സി സി തോമസ്

0 657

മുളക്കുഴ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ ദേഹവിയോഗം എനിക്ക് വ്യക്തിപരമായ നഷ്ടമാണു ണ്ടാക്കിയിരിക്കുന്നത്.
1984 ൽ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് വിദ്യാർത്ഥിയായ കാലം മുതൽ ആരംഭിച്ച ഗുരുശിഷ്യ ബന്ധം കാലങ്ങൾ പിന്നിട്ടപ്പോൾ കൂടുതൽ ദൃഢമാകുകയും ചെയ്തു.


ദൈവസഭയുടെ ഓവർസീയർ ആയി നിയമിതനായപ്പോൾ എന്നെ അകമഴിഞ്ഞു അഭിനന്ദിക്കുകയും ജ്യേഷ്ഠസഹോദരനെ പ്പോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്
ഇത്തരുണത്തിൽനന്ദിയോടെ സ്മരിക്കുന്നു.ഞാൻ ഓവർസിയർ ആയതിൽ ഏറ്റവും സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തഫിലിപ്പ് സാർ പല വേദികളിലും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

തലക്കനം ഇല്ലാത്ത സഭാ നേതാവായിരുന്നു അദ്ദേഹം. ഫിലിപ്പ് സാർ അസംബ്ലീസ് ഓഫ് ഗോഡ്
സഭയ്ക്കും മലയാളി പെന്തകോസ്ത് സമൂഹത്തിനാകമാനവും നൽകിയ സംഭാവനകൾ പെന്തക്കോസ്ത് സഭാ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടും എന്നതിൽ സംശയമില്ല.
എ ജി സമൂഹത്തിനുണ്ടായ ദു :ഖത്തിൽ ഇന്ത്യയിലെ ദൈവസഭാ സമൂഹവും പങ്കുചേരുന്നു.

You might also like
Comments
Loading...