ലഹരി വിരുദ്ധ യാത്ര നടത്തി
മഴുക്കീർ: ചർച്ച് ഓഫ് ഗോഡ് തിരുവല്ല സൗത്ത് സെൻ്ററിൻ്റെയും സംസ്ഥാന സർക്കാരിൻ്റെ വിമുക്തി മിഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ യാത്ര നടന്നു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ വൈ. റെജി ഉത്ഘാടനം ചെയ്തു. സെൻ്റർ മിനിസ്റ്റർ, പാസ്റ്റർ ലാലി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
മഴുക്കീർ, നന്നാട്, കുറ്റൂർ, തിരുമൂലപുരം, ഓതറ, പാണ്ടനാട്, പരുമല, സൈക്കിൾമുക്ക്, എന്നിവിടങ്ങളിൽ പര്യടനം നടത്തി. സമാപന സമ്മേളനം വൈകിട്ട് എടത്വായിൽ നടന്നു. പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ പ്രഭാഷണം നടത്തി. വിവിധ സമ്മേളനങ്ങളിൽ പാസ്റ്റർമാരായ ഷാജി ഫിലിപ്പ്, അജി സി. തമ്പി, പി. റ്റി. പ്രദീപ്, മോൻസി എൻ. ജോർജ്ജ്, ബെന്നറ്റ് ഫിലിപ്പ്, സുരേഷ് തോമസ് , തോമസ് എബ്രഹാം, സാജൻ ജോർജ്, സാംസൺ വി. ജോർജ്, സിസ്റ്റർ ജിൻസി സാം എന്നിവർ പങ്കെടുത്തു.
Download ShalomBeats Radio
Android App | IOS App
