പാസ്റ്റർ കെ.സി. തോമസിന്  ഐപിസി ഗ്ലോബൽ മീഡിയ  പുരസ്‌കാരം

0 419

തിരുവല്ല :  ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ 2021 ലെ പുരസ്‌കാരത്തിന് പാസ്റ്റർ കെ.സി. തോമസ് അർഹനായി.പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കും എഴുത്തുമേഖലയിലും സുവിശേഷ പ്രസംഗ രംഗത്തുമുള്ള അദ്ദേഹത്തിൻ്റെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ ലോകമെങ്ങുമുള്ള  പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് ഐപിസി ഗ്ലോബൽ  മീഡിയ അസോസിയേഷൻ.
ചെയർമാൻ സി.വി.മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ കൗൺസിലാണ് പാസ്റ്റർ കെ.സി.തോമസിനു അവാർഡിന് തെരെഞ്ഞെടുത്തത്.


രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ, ജന.സെക്രട്ടറി സജി മത്തായി കാതേട്ട്, സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ട്രഷറാർ ഫിന്നി പി. മാത്യു, ജന. കോർഡിനേറ്റർ ടോണി ഡി ചെവ്വൂക്കാരൻ, അച്ചൻകുഞ്ഞ് ഇലന്തൂർ, റോയി വാകത്താനം, രാജൻ ആര്യപ്പള്ളിൽ, കുര്യൻ ഫിലിപ്പ് ചിക്കാഗോ തുടങ്ങിയവർ അവാർഡ്  നിർണ്ണയ യോഗത്തിൽ പങ്കെടുത്തു. പുരസ്കാരം ജനുവരിയിൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ചു കൂടുന്ന സമ്മേളനത്തിൽ സമ്മാനിക്കും. 
അര നൂറ്റാണ്ടുകാലമായി  സഭാ ശുശ്രൂഷയിലും എഴുത്തുമേഖലയിലും  പ്രസംഗ രംഗത്തും  നിറ  സാന്നിധ്യമായി നിലകൊള്ളുന്ന പാസ്റ്റർ കെ.സി.തോമസ്  കഴിഞ്ഞ ലോക്ഡൗൺ കാലത്ത് 25 പുസ്തകൾ എഴുതി പ്രസിദ്ധീകരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

തൻ്റെ 50 മത്തെ പുസ്തകം ആത്മകഥയായി ഫെബ്രുവരിയിൽ പുറത്തിറങ്ങും. തെന്നിക്കാറ്റ് മാസികയുടെ പത്രാധിപരാണ്.
സയൻസിൽ ബിരുദം നേടിയ ശേഷം സുവിശേഷ വേലയ്ക്കായി സമർപ്പിക്കുകയും വടവാതൂർ ഷാലോം ബൈബിൾ കോളേജിൽ വേദ പഠനം പൂർത്തികരിക്കയും ചെയ്തു. കൺവൻഷൻ പ്രസംഗകൻ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, ടി.വി.പ്രഭാഷകൻ, സഭാ നേതാവ് എന്നീ നിലകളിലും പാസ്റ്റർ കെ.സി.തോമസ് ശ്രദ്ധേയനാണ്.ഐ.പി.സി സ്റ്റേറ്റ് പ്രസിഡൻ്റ്, സ്റ്റേറ്റ് സെക്രട്ടറി, സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്, പി വൈ പി എ സ്റ്റേറ്റ് പ്രസിഡൻ്റ് തുടങ്ങി വിവിധ മേഖലകളിൽ സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 


 പേരൂർക്കട ഐ.പി.സി സഭയുടെ സ്ഥാപകനും സീനിയർ പാസ്റ്ററുമാണ്. ഭാര്യ: റെയിച്ചൽ തോമസ്.മക്കൾ: സൂസൻ ബോബി തോമസ്, റ്റൈറ്റസ് തോമസ്, ഫേബ ഷിജോ വൈദ്യൻ, ശേബ സാബു ആര്യപ്പള്ളിൽ.

You might also like
Comments
Loading...