പിസിഐ കേരളാ യാത്ര പര്യടനം നടത്തി.

0 643

ചെങ്ങന്നൂർ: പിസിഐ കേരളാ യാത്ര ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തി.
രാവിലെ എടത്വായിൽ, എടത്വാ സർക്കിൾ ഇൻസ്പെക്ടർ ശ്രീ ആനന്ദ് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ഹരിപ്പാട്, കായംകുളം, മാവേലിക്കര എന്നീ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ചെങ്ങന്നൂരിൽ സമാപിച്ചു. വിവിധ യോഗങ്ങളിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട്, പാസ്റ്റർ പ്രഭ ടി തങ്കച്ചൻ, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി എന്നിവർ പ്രസംഗിച്ചു.


ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം മുൻ കേന്ദ്രമന്ത്രി ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിൻ്റെ മുദ്രാവാക്യം ഏറ്റെടുത്ത പീസിഐയുടെ നിലപാട് പ്രശംസനീയമാണെന്ന് ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. മാവേലിക്കര രൂപതാ അധ്യക്ഷനും കാത്തലിക് ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യാ വൈസ് പ്രസിഡൻ്റും മദ്യ വർജ്ജന ജനകീയ മുന്നണി ചെയർമാനുമായ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ലഹരിവിരുദ്ധ സന്ദേശം നൽകി.

Download ShalomBeats Radio 

Android App  | IOS App 

ലഹരിയുടെ ഉപയോഗം മാനവസമൂഹത്തിൻ്റെ തന്നെ അന്ത്യം കുറിക്കുന്ന വിപത്താണെന്ന് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് അധ്യക്ഷത വഹിച്ചു. പാസ്റ്റർ അജി ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ ചെയർപേഴ്സൺ ശ്രീമതി മറിയാമ്മ ജോൺ ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ജെബിൻ വി വർഗീസ്, വൈ എം സി എ സബ് റീജിയണൽ ചെയർമാൻ ജേക്കബ് വഴിയമ്പലം, പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ ശ്രീ മധു ചെങ്ങന്നൂർ, പാസ്റ്റർ തോമസ് എം പുളിവേലിൽ, പാസ്റ്റർ കുര്യൻ മാത്യൂ എന്നിവർ ആശംസകൾ അറിയിച്ചു.

Mob. 9847340246 jaisepandanad@gmail.com

You might also like
Comments
Loading...