കേരളാ യാത്രയ്ക്ക് ഉജ്ജ്വല സമാപനം

0 991

പിസിഐ കേരളാ യാത്ര 13 ജില്ലകളിൽ വിജയകരമായി പര്യടനം പൂർത്തിയാക്കി.
13 ജില്ലകളിൽ, 65 ലധികം സ്വീകരണ കേന്ദ്രങ്ങളിൽ, പരസ്യയോഗങ്ങളും.പൊതുസമ്മേളനവും നടത്തി. പതിനായിരക്കണക്കിന് ലഘുലേഖകൾ വിതരണം ചെയ്തു.
തിരുവനന്തപുരം ജില്ലയിൽ കോവിഡ് ടീപിആർ നിരക്ക് കൂടുതലായ സാഹചര്യത്തിൽ 24 ന് നടത്താനിരുന്ന പര്യടനവും സമാപനസമ്മേളനവും റദ്ദാക്കി. സാഹചര്യങ്ങൾ നിയന്ത്രണവിധേയമായി, ജില്ലാ ഭരണകൂടം പൊതുയോഗങ്ങൾക്ക് അനുമതി നൽകുമ്പോൾ,ജില്ലയിലെ പര്യടനവും സമ്മേളനവും പിന്നീട് നടത്തുന്നതാണ്.


ജനുവരി 3 ന് കാസർഗോഡ്, കാഞ്ഞങ്ങാട് നിന്നും ആരംഭിച്ച കേരളാ യാത്ര ജനുവരി 17 ന് കൊല്ലത്ത് പര്യടനം പൂർത്തിയാക്കി.
മദ്യ വര്ജ്ജനം പ്രോത്സാഹിപ്പിക്കുക, മയക്കുമരുന്ന്, മദ്യം,പാൻമസാല, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ തടയുക,
നിയമ വിരുദ്ധ ലഹരിവസ്തുക്കളുടെ ശേഖരണം, വിൽപ്പന, കടത്തൽ എന്നിവ നിരുത്സാഹപ്പെടുത്തൂക, വർദ്ധിച്ചു വരുന്ന സ്ത്രീധന കൊലപാതകം, ഗാർഹിക പീഢനം എന്നിവ തടയുക, കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുക ,
ആത്മഹത്യാ പ്രവണതക്കെതിരെ ബോധവത്ക്കരണം നടത്തുക,
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുക എന്നീ സാമൂഹിക തിന്മകൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ബോധവത്ക്കരണം നടത്തുകയായിരുന്നു റാലിയുടെ പ്രഖ്യാപിത ലക്ഷ്യം.

Download ShalomBeats Radio 

Android App  | IOS App 


ജാഥയിൽ സ്ഥിരാംഗങ്ങളായി പാസ്റ്റർ നോബിൾ പി തോമസ്, ജെയ്സ് പാണ്ടനാട്, ജിജി ചാക്കോ, അനീഷ് ഐപ്പ്, ജോമോൻ ജോസഫ് കണ്ണൂർ, രാജീവ് ജോൺപൂഴനാട് എന്നിവർ പങ്കെടുത്തു. പാസ്റ്റർ അനീഷ് കൊല്ലങ്കോട്, തോമസ് എം പുളിവേലിൽ, ബിനോയ് ചാക്കോ എന്നിവരും വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ജോബി വർഗീസ്, ക്രിസ്റ്റഫെർ ഫിലിപ്പ്,ബിനു ഇരിട്ടി, ജോയ് സാംസൺ, സുജിത് കോഴിക്കോട്, ജോയൽ എന്നിവർ യാത്രയിൽ സജീവമായി പങ്കെടുത്തു.


ജനുവരി 3 ന് കാഞ്ഞങ്ങാട് വച്ച് പിസിഐ ദേശീയ പ്രസിഡൻ്റ് ശ്രീ എൻ എം രാജു ഉത്ഘാടനം ചെയ്ത റാലി, പാസ്റ്റർ ജെ ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ ജില്ലകളിൽ മലപ്പുറം DCC പ്രസിഡൻ്റ് അഡ്വ. വി എസ് ജോയ്, റോജി എം ജോൺ എംഎൽഎ( അങ്കമാലി), പെരുമ്പാവൂർ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീബാ ബേബി, അടിമാലി പഞ്ചായത്ത് പ്രസിഡൻ്റ് അനിതാ കുമാർ, പഞ്ചായത്ത് മെമ്പർ ജിൻസി അനീഷ്, മണർകാട് പഞ്ചായത്ത് മെമ്പർ കെ സി ബിജു, മുൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സണ്ണി പാമ്പാടി, തിരുവല്ല നഗരസഭാ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, അഡ്വ. പ്രമോദ് നാരായണൻ എംഎൽഎ (റാന്നി), ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി, ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, എടത്വാ സർക്കിൾ ഇൻസ്പെക്ടർ ആനന്ദ് ബാബു, ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്സൺ മറിയാമ്മ ജോൺ ഫിലിപ്പ്,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജെബിൻ വി വർഗീസ്, വൈഎംസിഎ സബ് റീജണൽ ചെയർമാൻ ജേക്കബ് വഴിയമ്പലം, സാംസ്കാരിക പ്രവർത്തകൻ മധു ചെങ്ങന്നൂർ, അഡ്വ. എം. നൗഷാദ് എംഎൽഎ( ഇരവിപുരം),പോളയത്തോട് കൗൺസിലർ നിസാമുദ്ദീൻ എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.
പാസ്റ്റർന്മാരായ തോമസ് ഫിലിപ്പ് വെൺമണി, പി കെ മാത്യൂ, പ്രഭാ ടി തങ്കച്ചൻ, രാജു ആനിക്കാട്, ജോജിഐപ്പ്,ജസ്റ്റിൻ ജോർജ് കായംകുളം, ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട്,IPC പെരുമ്പാവൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം എ തോമസ്, IPC കട്ടപ്പന സെൻറ്റർ പാസ്റ്റർ എം ഡീ തോമസ്,COG സെൻ്റർ മിനിസ്റ്റർ വൈ മോനി, ശാരോൺ സെൻ്റർ പാസ്റ്റർ കുര്യൻ മാത്യൂ, അജി ആൻ്റണി, സുപ്രസിദ്ധ ക്രൈസ്തവ ഗായകരായ സിറിൽ നേറോണ, സാംസൺ കോട്ടൂർ, ജോജി, വറുഗീസ് ബേബി കായംകുളം, ബി. സജി കായംകുളം, PYC ആലപ്പുഴ ജില്ലാ പ്രവർത്തകരായ അനീഷ് ഉമ്മൻ, സജു മാവേലിക്കര, റോബിൻ തോമസ്, ഷാജി ഫിലിപ്പ് എന്നിവർ റാലിയുടെ ഭാഗമായി. തൃശൂരിൽ വച്ച് സുവാർത്താ സുവിശേഷ സൈക്കിൾ യാത്രാ സംഘം റാലിയോടൊപ്പം ചേർന്നു.പത്തനംതിട്ടയിൽ PWC പ്രവർത്തകർ ജാഥയോടൊപ്പം ചേർന്നു.
ചിങ്ങവനം ബാൻഡ് സെറ്റ് ഗ്രൂപ്പ്, സൗണ്ട് ഓഫ് റെവലേഷൻ ബാൻഡ്, ഒളശ, എന്നീ ടീമുകൾ പ്രോഗ്രാം അവതരിപ്പിച്ചു.

You might also like
Comments
Loading...