ഞായറാഴ്ചത്തെ ആരാധനാ സ്വാതന്ത്ര്യം വിലക്കരുത്, പിസി ഐ നിവേദനം നൽകി

0 625

കോട്ടയം: ക്രൈസ്തവ സഭകളുടെ ആരാധനാ ദിവസമായ ഞായറാഴ്ച നടത്തുന്ന ലോക്ക്ഡൗൺ പുന:പരിശോധിക്കമെന്ന് പിസിഐ കേരളാ സ്റ്റേറ്റ് കേരളാ സർക്കാരിനോട് ആവശ്യപ്പെട്ടു.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രാർഥന നടത്താനുള്ള അനുവാദം നൽകണമെന്നും പാസ്റ്റർന്മാർ,വൈദീകർ, കന്യാസ്ത്രീകൾ, ഗായകസംഘങ്ങൾ എന്നിവർക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും പിസിഐ ആവശ്യപ്പെട്ടു.


കോവിട് കാല.- കോവിഡാനന്തര പിരിമുറുക്കങ്ങൾ, വിഷാദങ്ങൾ, സമ്മർദ്ദങ്ങൾ എന്നിവ പരിഹരിക്കുന്നതിന് ആവശ്യമായ കൗൺസിലുകൾ, ധ്യാനങ്ങൾ, പ്രാർത്ഥനകൾ, സ്വാന്ത്വന ശുശ്രൂഷകൾ എന്നിവ നടത്താനുള്ള സ്വാതന്ത്ര്യം ഹനിക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി ഐഎഎസ്, ശ്രീ അനിൽ കാന്ത് ഐപിഎസ്, ഡയറക്ടർ ജനറൽ ഓഫ് പോലീസ്, പ്രതിപക്ഷ നേതാവ് അഡ്വ.വി ഡി സതീശൻ എന്നിവർക്ക് പരാതി നൽകി.

You might also like
Comments
Loading...