അഞ്ച് ദിവസംകൂടി മഴ തുടരും; ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

0 1,410

തിരുവനന്തപുരം: ലക്ഷദ്വീപിനടുത്തായി ന്യൂനമർദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം. നിലവിൽ അന്തരീക്ഷച്ചുഴിയായ ഇത് വ്യാഴാഴ്ചയോടെ ന്യൂനമർദമായി മാറും. ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ ഇത് അറബിക്കടലിൽ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. കാറ്റ് ശക്തിപ്രാപിക്കാൻ ഇടയുള്ളതിനാൽ ഏഴുമുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ന്യൂനമർദസാധ്യത മൂന്നുമണിക്കൂർ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ചവരെ തുടരും. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like
Comments
Loading...