കര്യംപ്ലവ് കൺവൻഷൻ തുടക്കമായി

0 1,456

റിപ്പോർട്ട് :ഇവാ: സുനിൽ മങ്ങാട്ട്

Download ShalomBeats Radio 

Android App  | IOS App 

റാന്നി : വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ 73 മത് ജനറൽ കൺവൻഷൻ ഡബ്ലിയു എം ഇ ദേശീയ ചെയർമാൻ റവ.ഡോ.ഒ എം രാജുക്കുട്ടി പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തപ്പെട്ട ജനറൽ കൺവൻഷൻ ആയിരക്കണക്കിന് ആളുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്തു. പാ ജെയിംസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പ്രഥമ യോഗത്തിൽ ” ദർശനത്തിനു അവധി വെച്ചിരിക്കുന്നു . ദർശന പൂർത്തികരണത്തിനായി ക്ഷമയോടെ കാത്തിരിക്കണം ” എന്നും സകലതും അവൻ മുകാന്തരം ഉളവായി, യേശുവിന്റെ നാമത്തിൽ സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങും..നമ്മുടെ ദർശന പൂർത്തികരണത്തിനായി നമുക്ക് ഒരുങ്ങാം എന്നു ജനറൽ പ്രസിഡന്റ് ഉത്ഘാടന സന്ദേശത്തിൽ അറിയിച്ചു. രാഷ്ട്രീയ സാമൂഹിക പ്രവർത്തകരായ മുൻ ജനപ്രധിനിധി രാജു എബ്രഹാം റാന്നി, ശ്രീ റിങ്കു ചെറിയാൻ, ശ്രീമതി ഉഷ ഗോപി എന്നിവർ ആശംസകൾ അറിയിച്ചു.

You might also like
Comments
Loading...