നേതൃത്വസമ്മേളനവും ഫാമിലി കോൺഫ്രെൻസും.
പ്രിമിറ്റീവ് ലിവിങ് ഫാമിലി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നേതൃ സമ്മേളനവും ഫാമിലി കോൺഫ്രൻസും 2022 മെയ് 2,3 ( തിങ്കൾ, ചൊവ്വ ) തീയതികളിൽ കുന്നന്താനം ( തിരുവല്ല ) ഇലവിനാൽ അസംബ്ലി ക്രിസ്ത്യൻ ഹാളിൽ നടത്തപ്പെടുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തുടങ്ങി വിശാല കാഴ്ചപ്പാടോടെ നിരവധി പ്രാർത്ഥന വിഷയങ്ങൾക്ക് ചുമൽ കൊടുക്കുന്ന ക്രൈസ്തവ കൂട്ടായ്മയാണ് പ്രിമിറ്റീവ് ലിവിങ് ഫാമിലി.
സുവിശേഷ പ്രസംഗകർ, മന്ത്രിമാർ, എം എൽ എ, എംപിമാർ, സാമൂഹിക സാംസ്കാരിക ചിന്തകന്മാർ പങ്കെടുക്കുന്നു. സിംപോസിയം , ചർച്ചകൾ, ഉണർവ് യോഗങ്ങൾ, ക്രിസ്ത്യൻ ചലഞ്ച് പ്രോഗ്രാമുകൾ നടത്തപ്പെടുന്നു . അനുഗ്രഹീത സുവിശേഷ പ്രഭാഷകൻ റെവ. പി. ജെ. ചാക്കോ നേതൃത്വം നൽകുന്നു.