ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യാ ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6ന് കുമ്പനാട്ട്

പാ. ഷൈജു തോമസ് ഞാറക്കൽ

0 1,503

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6-ാം തീയതി ശനിയാഴ്ച രാവിലെ 10 മുതല്‍ 3 മണി വരെ കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ ബഥേല്‍ ചര്‍ച്ചില്‍ നടക്കും. മാധ്യമങ്ങള്‍ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധീകരിച്ചുള്ള ക്ലാസ്സുകള്‍ പാസ്റ്റര്‍ വി. പി ഫിലിപ്പും, നവമാധ്യമ പ്രവര്‍ത്തകന്‍ മുകേഷ് വാര്യരും നയിക്കും. സെമിനാറിന് പാസ്റ്റര്‍മാരായ ഷാജി എം സ്‌കറിയ(ഷാജി ഇടുക്കി), സുഭാഷ് ആനാരി, ബിജു ജോയി തുവയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് റൈറ്റേഴ്‌സ് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ പി. ജി മാത്യൂസും, ആക്ടിംഗ് ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ പി. പി കുര്യനും അറിയിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപാ. സഭാ സംഘടനാ വ്യത്യാസമില്ലാതെ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഏവരേയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു

You might also like
Comments
Loading...