ലോഗോസ് ഇൻ്റർനാഷണൽ അക്കാഡമി അഡ്മിഷൻ ആരംഭിച്ചു.

0 302

കോട്ടയം: ലോഗോസ് ഇൻ്റർനാഷണൽ അക്കാഡമി (ഓൺലൈൻ ബൈബിൾ പഠനം) അഡ്മിഷൻ ആരംഭിച്ചു. 2022 ജൂലൈ മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്.

ഒരു വർഷമാണ് പഠന കാലാവധി. മലയാളമാണ് അധ്യാപന മാധ്യമം. എല്ലാ ആഴ്ചയിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇൻഡ്യൻ സമയം വൈകിട്ട് 8:30 മുതൽ 9:30 വരെയാണ് ക്ലാസ്സ് നടക്കുന്നത്.

Download ShalomBeats Radio 

Android App  | IOS App 

പാഠ്യ പദ്ധതിയിൽ പ്രസംഗ ശാസ്ത്രവും വ്യാഖ്യാന ശാസ്ത്രവും, പൗലോസിൻ്റെ ദൈവശാസ്ത്രം, വേദപുസ്തക ശാസ്ത്രം, സഭാചരിത്രം, ക്രിസ്തുമതത്തിൻ്റെ മൗലികതയും ഇതര മതവിശകലനവും, സുവിശേഷങ്ങൾ, യോഹന്നാൻ്റെ സാഹിത്യം, പഴയനിയമ പുസ്തകങ്ങളുടെ മുഖവുര, കാവ്യപുസ്തകങ്ങളുടെ വ്യാഖ്യാനം, സമകാലീക ലോകത്തിൽ മിഷൻ, ക്രിസ്തു വിജ്ഞാനീയം, ദാനിയേൽ & വെളിപ്പാട് താരതമ്യ പഠനം തുടങ്ങിയവയാണ് പഠന വിഷയങ്ങൾ. പഠനം പൂർത്തിയാക്കുന്നവർക്ക് ബാച്ചിലർ ഓഫ് തീയോളജിക്കൽ സ്റ്റഡീസ്( BTS) ബിരുദം നൽകും.

പാസ്റ്റർ അനിൽ കൊടിത്തോട്ടം ( പ്രിൻസിപ്പാൾ) അഡ്വ.ജോൺലി ജോഷി( അക്കാഡമിക് ഡീൻ) പാസ്റ്റർ ഷാജു സി ജോസഫ്, പാസ്റ്റർ രാജു ആനിക്കാട്,
പാസ്റ്റർ ജെയ്സ് പാണ്ടനാട് എന്നിവരാണ് അധ്യാപകർ.

പഠിക്കാൻ താല്പര്യം ഉളളവർ ഉടൻ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9495247735, 9747709134, 9847340246

You might also like
Comments
Loading...