ഓൺലൈൻ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ്

0 278

തിരുവല്ല: SSLC, +2, VHC പഠനം പൂർത്തിയാക്കി മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ്, ജൂൺ 27 തിങ്കൾ വൈകിട്ട് 4 മണിമുതൽ 6 മണിവരെ കരിയർ ഗൈഡൻസ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.

തുടർ പഠനം, ഇഷ്ട വിഷയം, മികച്ച കോഴ്സ്, വിദേശ പഠനം, ജോലി സാധ്യത, സ്കോളർഷിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, കേന്ദ്ര – സംസ്ഥാന ജോലികൾ, ഗവേഷണസ്ഥാപനങ്ങൾ, ഏകജാലക സംവിധാനം എന്നിവ പരിചയപ്പെടുത്തുന്നു.

Download ShalomBeats Radio 

Android App  | IOS App 

അക്കാദമിക, ശാസ്ത്ര, സാങ്കേതിക പഠന വിഭാഗങ്ങളുടെ വിവിധ മേഖലകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കുന്ന ഈ സുവർണാവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പരിശീലകനും മോട്ടിവേഷൻ സ്പീക്കർ, പരിശീലകൻ, കരിയർ ഗൈഡൻസ് വിദഗ്ധൻ, കൗൺസിലർ എന്നീ നിലകളിൽ പ്രശസ്തനുമായ അജി ജോർജ് വാളകം ക്ലാസ് എടുക്കുന്നു.

പ്രവേശനം സൗജന്യമാണ്. മറക്കാതെ ജോയിൻ ചെയ്യുക. പിസിഐ സംസ്ഥാന കമ്മിറ്റി നേതൃത്വം നൽകും.

സൂം ഐഡി: 339 220 0496
പാസ്‌വേഡ്: 32 36 37

കൂടുതൽ വിവരങ്ങൾക്ക്: 9447165211, 9846968028, 9961883343, 9847340246

You might also like
Comments
Loading...