മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ

0 401

കോട്ടയം : ലോകമെങ്ങുമുള്ള മലയാളി പെന്തക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ രണ്ടാമത് മീഡിയ കോൺഫറൻസ് ജൂലൈ 14 മുതൽ 16 വരെ ദിവസവും വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടക്കും.

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്  സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിക്കും. വിവിധ സെഷനുകളിൽ  എഴുത്തുകാരി റോസ് മേരി, സാഹിത്യ നിരൂപകൻ പ്രൊഫ.എം.തോമസ് മാത്യു , ഡോ. പോൾസൺ പുലിക്കോട്ടിൽ, ഡോ.ബാബു കെ വർഗീസ് എന്നിവർ പ്രസംഗിക്കും. സി വി മാത്യു, പാസ്റ്റർ ബാബു ജോർജ് പത്തനാപുരം എന്നിവർ അധ്യക്ഷത വഹിക്കും. ഡോ.ബ്ലെസ്സൺ മേമന, വിനീത പ്രിൻസ്, ഷാജൻ പാറക്കടവിൽ എന്നിവർ ഗാന ശുശ്രൂഷ നയിക്കും.

Download ShalomBeats Radio 

Android App  | IOS App 

മുതിർന്ന മാധ്യമ പ്രവർത്തകരായ പാസ്റ്റർ കെ സി ജോൺ, പാസ്റ്റർ പി ജി മാത്യൂസ്, ഡോ.പി ജി വർഗീസ്, പി എബ്രഹാം മുംബയ്, പാസ്റ്റർ പോൾ മലയടി എന്നിവരെ സമാപന യോഗത്തിൽ ആദരിക്കും. തോമസ് വടക്കേക്കുറ്റിനുള്ള ആദരവ് ഭാര്യ അമ്മിണി തോമസ് ഏറ്റുവാങ്ങും. വിവിധ സഭാ നേതാക്കൾ ആദരിക്കൽ ചടങ്ങിന്  നേതൃത്വം നൽകും. ത്രിദിന കോൺഫറൻസിൽ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് മീഡിയ അസോസിയേഷൻ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ അറിയിച്ചു.

You might also like
Comments
Loading...