ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി…

0 532

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ 2022 ലെ ജനറൽ കോൺഫറൻസും, ശതാബ്ദി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉത്ഘാടനവും 13-07-2022 രാവിലെ 10 മുതൽ 1 മണി വരെ പള്ളം സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. ദൈവസഭയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ. എൻ പി കൊച്ചുമോൻ മുഖ്യസന്ദേശം നൽകുകയും,

2023 ൽ ജനുവരിയിൽ നടക്കാനിരിക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ ശതാബ്ധി കൺവൻഷന്റെ ആഘോഷ പരിപാടികളുടെ ഉത്ഘാടനം ദൈവസഭയിലെ സീനിയർ ശുശ്രുഷകൻ പാസ്റ്റർ. വി പി ജോർജ് നിർവഹിച്ചു. കേരളത്തിന്റെ വിവിധ സെന്ററുകളിൽ നിന്ന് ദൈവദാസന്മാരും സഭാ പ്രതിനിധികളും പങ്കെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

ശതാബ്ധി കൺവൻഷനോട് അനുബന്ധിച്ച് വിവിധ സുവിശേഷികരണ പരിപാടികളും, പ്രാർത്ഥനകളും, ചാരിറ്റി പ്രവർത്തങ്ങളും പ്രഖ്യാപിച്ചു. കൗൺസിൽ അംഗം പാസ്റ്റർ. കെ ജെ ജോസഫ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ പാസ്റ്റർ. കെ ജെ ജോസ് സങ്കീർത്തനം വായിച്ചു പ്രാർത്ഥിക്കുകയും പാസ്റ്റർ. എം ജെ സണ്ണി സ്വാഗതം അറിയിക്കുകയും ചെയ്തു.

You might also like
Comments
Loading...