ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ Y P E – S. S സംസ്ഥാന ക്യാമ്പ് 2022

0 711

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ Y P E & S. S സംസ്ഥാന ക്യാമ്പ് 2022 സെപ്റ്റംബർ മാസം 5, 6,7 തീയതികളിൽ നെടുങ്ങാടപ്പള്ളി ബെഥേൽ ചർച്ച ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെടും.”ഈ തലമുറയിൽ വ്യത്യസ്തരായിരിക്കുക” എന്ന തീം മുൻനിർത്തി നടത്തപ്പെടുന്ന ക്യാമ്പിന്റ ഉദ്ഘാടന സമ്മേളനത്തിൽ സൺഡേ സ്കൂളിന്റെ സംസ്ഥാന പ്രസിഡണ്ട് pr. V. C സിജു അധ്യക്ഷത വഹിക്കും.

Y P E സംസ്ഥാന പ്രസിഡണ്ട് pr ജെബു ജോൺസൻ കുറ്റപ്പുഴ സംസ്ഥാന ക്യാമ്പ്‌ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിനങ്ങളിൽ pr.എം ടി മനോജ്, പാസ്റ്റർ സുഭാഷ് കുമരകം, ബെൻസൺ ജെ ബെഞ്ചമിൻ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.സംസ്ഥാന ഗവൺമെന്റ് കരിയർ ഗൈഡൻസ് ട്രെയിനർ ശ്രീ: അജി ജോർജ് ക്ലാസുകൾ എടുക്കും. ബൈബിൾ കലാ മത്സരങ്ങൾ, താലന്ത് പരിശോധന, പപ്പറ്റ് ഷോ, പവർ മീറ്റിംഗ്, ഡിബേറ്റ്, ഗ്രൂപ്പ്‌ ചർച്ചകൾ, യുവജന റാലി എന്നിവ നടത്തപ്പെടും.

Download ShalomBeats Radio 

Android App  | IOS App 

ഏഴാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ ദൈവസഭ ഓവർസിയർ Rev. N. P കൊച്ചുമോൻ കുമരകം മുഖ്യസന്ദേശം നൽകും. ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മ്യൂസിക് ഡിപ്പാർട്ട്മെന്റ് ചെയർമാൻ pr. K. C ചെറിയാൻ നേതൃത്വം കൊടുക്കുന്ന ഗാനശുശ്രൂഷയിൽ ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീതനായ ഗായകൻ ഷാരോൺ വർഗീസ് ഗാനങ്ങൾ ആലപിക്കും പൊതുസമ്മേളനത്തിൽ സ്ഥലം എംഎൽഎ ശ്രീ ജോബ് മൈക്കിൾ, സംസ്ഥാന യുവജന ക്ഷേമനിധി ബോർഡ് അംഗങ്ങൾ, പരിവർത്തിത ക്രൈസ്തവ കോർപ്പറേഷൻ ചെയർമാൻ ശ്രീ, ജാസി ഗിഫ്റ്റ്, കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ: Adv. R സനൽ കുമാർ എന്നിവർ പങ്കെടുക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാനത്തോടുകൂടി മൂന്ന് ദിവസത്തെ ക്യാമ്പ് സമാപിക്കും.

You might also like
Comments
Loading...