അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആശയ പ്രചാരണം ശക്തമാക്കണം: പിസിഐ കേരളാ സ്റ്റേറ്റ്

0 510

പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളാ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും മാനവീകവും ധാർമികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും ആശയ പ്രചരണം ശക്തമാക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ്.

ഇലന്തൂരിൽ നടന്ന സമാനതകളില്ലാത്ത ക്രൂരകൃത്യം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കുട്ടികളെ ഉപയോഗിച്ചു കൊണ്ട് മന്ത്രവാദം നടത്തിയ സമാനമായ സംഭവം മലയാലപ്പുഴയിലും നടന്നു.

Download ShalomBeats Radio 

Android App  | IOS App 

നവോത്ഥാന-പുരോഗമ ന മൂല്യങ്ങളെ പ്രചോദിപ്പിക്കുന്നതിനും
സമൂഹത്തിൽ പരിഷ്കരണ ക്ഷമത വളർത്തുന്നതിനുമുള്ള ഉത്തരവാദിത്തം എല്ലാവരുടെയും മൗലിക കടമയാണ്. ദുരാചാരങ്ങളുമായി ബന്ധപ്പെട്ട ചൂഷണങ്ങളും സാമ്പത്തീക തട്ടിപ്പുകളും കൊലപാതകങ്ങളും നിരന്തരമായ സാമൂഹിക പ്രതിസന്ധികൾക്കും മത സ്പർദ്ധകൾക്കും കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ മാനവിക സംസ്കാരം വികസിപ്പിക്കാനുള്ള കടമയും പൊതുസമൂഹത്തിനും സർക്കാരിനുമുണ്ട്.

പൊതു ക്രമസമാധാനം, പൊതു ധാർമികത, പൊതുജനാരോഗ്യം എന്നിവ സംരക്ഷിച്ചുകൊണ്ടുമാ ത്രമെ മതവിശ്വാസവും ആചരണവും പ്രചാരണവും നടത്താൻ പാടുള്ളൂ. വ്യക്തിക്കും സമൂഹത്തിനും ദോഷകരവും മാരകവുമായ ഫലങ്ങൾ ഉളവാക്കുന്ന എല്ലാ ദുരാചാരങ്ങളും എതിർക്കപ്പെടേണ്ടതാണ്. ആത്മീക ചികിത്സയുടെ മറവിൽ ലഹരി കച്ചവടവും ദുർമന്ത്രവാദവും നടക്കുന്നു.

ജീർണ്ണമായ ഫ്യൂഡൽ സംസ്കാരത്തിൻ്റെ ഭാഗമായി സമ്പന്നരും രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥ വൃന്ദങ്ങളും പ്രാകൃത ആചാരങ്ങളും ആഭിചാര ക്രിയകളും ശത്രുസംഹാര പൂജകളും നടത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്.

സാത്താന്യ ആരാധന, ബ്ലാക് മാസ്, ഡിങ്കോയിസം, ഓൺലൈൻ മന്ത്രവാദം, പാരാനോർമൽ പ്രവർത്തനങ്ങൾ നടത്തുന്ന നിഗൂഢ ദുരുപദേശ (കൾട്ട് & ഒക്കൾട്ട്) സംഘടനകൾ എല്ലാം കേരളത്തിൽ സജീവമാണ്.
ഇവർ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തു ഹൈട്ടെക്ക് പ്രചരണമാണ് നടത്തുന്നത്. ഇത്തരക്കാരുടെ പരസ്യങ്ങൾ നൽകുന്ന പത്ര – ദൃശ്യ മാധ്യമങ്ങളും ഉണ്ട്. ഈ ഇരട്ടത്താപ്പ് മാധ്യമങ്ങൾ അവസാനിപ്പിക്കണം.

സാമൂഹിക വിപത്തായി വളരുന്ന ഇത്തരം ചൂഷണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്. ദുരാചാരങ്ങളെ ദുരീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനമാണ് മിഷനറി പ്രസ്ഥാനങ്ങൾ എക്കാലത്തും ചെയ്തിട്ടുള്ളത്.

ബൈബിളിൻ്റെ ആധുനീക മാനവിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആശയപ്രചരണം ശക്തിപ്പെടുത്തുമെന്ന് പിസിഐ കേരളാ സ്റ്റേറ്റ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു.

വർക്കിംഗ് പ്രസിഡൻ്റ് പാസ്റ്റർ തോമസ് എം പുളിവേലിൽ, വൈസ് പ്രസിഡൻ്റ് സൂവി.ഫിന്നി പി മാത്യൂ, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട്, ട്രഷറാർ ഏബ്രഹാം ഉമ്മൻ, സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ അനീഷ് കൊല്ലങ്കോട്, മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ്, പ്രയർ കൺവീനർ പാസ്റ്റർ ബിനോയ് ചാക്കോ, മിഷൻ കോഡിനേറ്റർ പാസ്റ്റർ രാജീവ് ജോൺ എന്നിവർ പ്രസംഗിച്ചു.

You might also like
Comments
Loading...