ശാരോൻ ഫെല്ലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് മുതൽ ഞായറാഴ്ച വരെ കോലഞ്ചേരി കടയിരിപ്പിൽ

0 342

ആലുവ: ശാരോൻ ഫെലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. കോലഞ്ചേരി കടിയിരിപ്പ് ഐക്കരനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കൺവൻഷൻ. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ പാസ്റ്റേഴ്സ് മീറ്റിംഗും ശനിയാഴ്ച പകൽ വനിതാ സമാജം മീറ്റിംഗും സണ്ടേസ്കൂൾ – സി.ഇ.എം. മീറ്റിംഗും ഞായറാഴ്ച പകൽ 9 മണി മുതൽ 1 മണി വരെ സംയുക്ത സഭായോഗവും നടത്തപ്പെടും. സെന്റർ പ്രസിഡന്റ് പാസ്റ്റർ. സമുവേൽ എഡിസൺ യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ.എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാസ്റ്റർ.തോമസ് ബേബി ( SFC എറണാകുളം റീജിയൻ പ്രസിഡന്റ്), പാസ്റ്റർ.അനീഷ് കൊല്ലങ്കോട്(സെന്റർ സെക്രട്ടറി), പാസ്റ്റർ.പോൾ ഗോപാലകൃഷ്ണൻ എന്നിവർ ഈ യോഗങ്ങളിൽ ദൈവവചനം പ്രസംഗിക്കും. സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കും.

You might also like
Comments
Loading...