ന്യൂനമര്‍ദ്ദം: ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും തിങ്കളാഴ്ചയോടെ വന്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ ഇടയുള്ളതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
Download ShalomBeats Radio
Android App | IOS App
കൂടാതെ, മത്സ്യത്തൊഴിലാളികള്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാനിര്‍ദേശം കണക്കിലെടുത്ത് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെയും ദുരന്തനിവാരണഅതോറിറ്റിയിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന യോഗം ചേരുകയാണ്.
യോഗശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.