ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത് എത്തിച്ചേർന്നു .

0 375

മിഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാനും യാത്ര ക്യാപ്റ്റനും ആയ പാസ്റ്റർ തോമസ് കെ എബ്രഹാമിന്റെ നേതൃത്വത്തിൽ സാമൂഹിക തിന്മകൾക്കെതിരെ ലഹരി വിരുദ്ധ കേരള സന്ദേശയാത്ര ഫെബ്രുവരി 14 ന് ആരംഭിച്ച് കാസർഗോഡ് നിന്നും കോട്ടയം പട്ടണത്തിൽ എത്തിച്ചേർന്നു , ആത്മീയ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ
സമുഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർ ജനപ്രതിനിധികൾ,പോലീസ് അധികാരികൾ തുടങ്ങിയവർ പല സ്ഥലങ്ങളിലും പങ്കെടുത്തു.

Download ShalomBeats Radio 

Android App  | IOS App 

10 ജില്ലകളിൽ പിന്നിട്ട കേരള യാത്ര വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സെന്റെറ്ററുകളുടെ നേതൃത്വത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ ജനം ഒരുമിച്ച് അണിചേർന്നു.മറ്റു ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര വരും ദിവസങ്ങളിൽ ഇടുക്കി, പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം എന്നി ജില്ലകൾ പിന്നിട്ട് , മാർച്ച് നാലാം തീയതി ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് റാലിയോടുകൂടെ ഗാന്ധി പാർക്കിൽ പൊതുസമ്മേളനവും മ്യൂസിക് ഫെസ്റ്റും നടത്തപ്പെടുന്നു , വൈസ് ക്യാപ്റ്റൻമാർ മിഷൻ സ്റ്റേറ്റ് ബോർഡ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു.

You might also like
Comments
Loading...